Football in Malayalam

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മേസൺ ഗ്രീന്‍വുഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മില്‍ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ട്

Haroon Rasheed
Mason Greenwood and Cristiano Ronaldo
Mason Greenwood and Cristiano Ronaldo / Gareth Copley/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും, യുവ മുന്നേറ്റനിര താരം മേസൺ ഗ്രീൻവുഡും തമ്മിൽ അസ്വാരസ്യമുണ്ടെന്ന് റിപോർട്ടുകൾ.

റൊണാൾഡോ എപ്പോഴും ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമാണെന്നതും തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ല എന്നതുമാണ് ഗ്രീന്‍വുഡിനെ ചൊടിപ്പിച്ചിരിക്കുന്നത്. റൊണാള്‍ഡോയുടെ വരവോടെ യുണൈറ്റഡില്‍ കാര്യമായി കളിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥയിലാണ് ഗ്രീന്‍വുഡ്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷംറൊണാൾഡോ ഡ്രഡിങ് റൂമിന്റെ നിയന്ത്രണം ഏറ്റെടുത്തതിലും ഗ്രീന്‍വുഡ് സന്തോഷവാനല്ലെന്ന് എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോള്‍ഷ്യാര്‍ക്ക് കീഴില്‍ സ്ഥിരമായി ടീമിലിടം ലഭിച്ചിരുന്ന ഗ്രീന്‍വുഡിന് റാങ്‌നിക്കിന് കീഴിൽ എത്രത്തോളം അവസരം ലഭിക്കുമെന്ന് വ്യക്തമല്ല.

അതേ സമയം, യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ ഇപ്പോള്‍ ഗ്രീന്‍വുഡിന് വേണ്ടി രംഗത്തുണ്ടെന്നതിനാല്‍ റാങ്‌നിക്ക് കീഴില്‍ തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഭാവിയെ കുറിച്ച് താരം മറ്റുചില തീരുമാനങ്ങളെടുത്തേക്കാമെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

ആഴ്‌സനല്‍, ലാലിഗ വമ്പന്‍മാരായ ബാഴ്‌സലോണ, ഇറ്റാലിയന്‍ കരുത്തന്‍മാരായ യുവന്റസ് തുടങ്ങിയ ടീമുകളും ഗ്രീന്‍വുഡിനെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയിലുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit