Football in Malayalam

മധ്യനിരയിലേക്ക് ആസ്റ്റണ്‍ വില്ല താരത്തെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Man Utd are eyeing a summer move for McGinn (right)
Man Utd are eyeing a summer move for McGinn (right) / Clive Brunskill/GettyImages
facebooktwitterreddit

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പ്രീമിയര്‍ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ല താരം ജോണ്‍ മക്ഗിന്നിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആസ്റ്റണ്‍ വില്ല താരത്തെ ടീമിലെത്തിക്കാന്‍ ചുവന്ന ചെകുത്താന്‍മാര്‍ ശ്രമിക്കുന്നത്.

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മക്ഗിന്നാണ് യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമെന്ന് ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആസ്റ്റണ്‍ വില്ലയുടെ മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന മക്ഗിന്ന് , ക്ലബിന്റെ ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളാണ്.

മക്ഗിന്നിനെ സ്വന്തമാക്കാൻ യുണൈറ്റഡ് നീക്കങ്ങൾ നടത്തുമ്പോൾ, തങ്ങളുമായി രണ്ട് വർഷ കരാർ ബാക്കിയുള്ള താരത്തിന് പുതിയ കോൺട്രാക്ട് നൽകി ടീമിൽ നിലനിറുത്താൻ വില്ല ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഒരുപറ്റം കളിക്കാരുടെ കരാര്‍ ഈ സമ്മറോടെ അവസാനിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് മധ്യനിരയിലേക്ക് പുതിയ താരങ്ങളെ തേടുന്നത്. പോള്‍ പോഗ്ബ, ജെസ്സെ ലിംഗാര്‍ഡ്, യുവാന്‍ മാട്ട തുടങ്ങിയ താരങ്ങളുടെ ക്ലബുമായുള്ള കരാര്‍ ഈ സമ്മറോടെ അവസാനിക്കുകയാണ്.

കൂടാതെ ഡോണി വാന്‍ ഡെ ബീക്ക്, നെമന്യ മാറ്റിച്ച് എന്നിവരുടെ ഭാവിയിലും യുണൈറ്റഡിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് ആസ്റ്റണ്‍ വില്ല താരത്തിന് വേണ്ടി യുണൈറ്റഡ് നീക്കം ശക്തമാക്കിയത്. 2018 മുതല്‍ ആസ്റ്റണ്‍ വില്ലയുടെ മധ്യനിരയില്‍ കളിക്കുന്ന താരം 130 മത്സരങ്ങള്‍ വില്ലക്കായി കളിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit