ജർമൻ പ്രതിരോധതാരം ഡേവിഡ് റൗമിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്


ബുണ്ടസ് ലിഗ ക്ലബ്ബായ ഹോഫെൻഹൈമിന്റെ ജർമൻ പ്രതിരോധതാരം ഡേവിഡ് റൗമിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് താൽപ്പര്യം പ്രകടിപ്പിച്ചതായി 90min മനസിലാക്കുന്നു.
തന്റെ ആദ്യ ബുണ്ടസ്ലിഗ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ലെഫ്റ്റ് ബാക്ക് താരം ഇതുവരെ 32 ലീഗ് മത്സരങ്ങളിൽ നിന്നുമായി മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഗ്രൂതർഫർത്തിൽ നിന്നും ഫ്രീ ഏജന്റായാണ് താരം ഹോഫെൻഹൈമിലെത്തുന്നത്. നാല് വർഷത്തെ കരാറിലാണ് റൗമ് ഹോഫെൻഹൈമിലേക്ക് ചേക്കേറിയത്.
Man Utd have expressed an interest in signing David Raum. No official bid yet.
— Jude Summerfield (@judesummerfield) June 20, 2022
W/@GraemeBailey for @90min https://t.co/RILMZ6B9QX
ഇതുവരെ താരത്തിനായി ഔദ്യോഗിക ബിഡ് നടത്തിയിട്ടില്ലെങ്കിലും പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കീഴിൽ സീസൺ തുടങ്ങാനിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ സൈൻ ചെയ്യാൻ താത്പര്യപ്പെടുന്നതായി 90min മനസിലാക്കുന്നു.
ജർമ്മനിക്കായി ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഈ ഇരുപത്തിനാലുകാരന് 30 മില്യൺ പൗണ്ടിന് അടുത്തതാണ് ഹോഫെൻഹെയിം ആവശ്യപ്പെടുന്നത്. അടുത്ത സമ്മർ ട്രാൻസ്ഫറിൽ താരത്തിനു പുതിയ റിലീസ് ക്ലോസും നിലവിൽ വരും. അതേ സമയം, ബുണ്ടസ്ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനും താരത്തിൽ താത്പര്യമുണ്ട്.