ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമിയെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹാരി കെയ്‌നിൽ താത്പര്യം

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് മാറാനുള്ള ശ്രമങ്ങളിലാണ് ടോട്ടൻഹാം ഹോട്സ്പറിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്‌നെന്നും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമിയെ തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തിൽ താത്പര്യമുണ്ടെന്നും 90min മനസിലാക്കുന്നു.
കരാർ കഴിയുന്നത് വരെ കെയ്‌നിനെ ടീമിൽ പിടിച്ച് നിറുത്തുന്നതിന് പകരം താരത്തിന് വേണ്ടിയുള്ള ഓഫറുകള്‍ കേള്‍ക്കാന്‍ സ്പര്‍സ് മാനേജ്‌മെന്റ് തയ്യാറാണെന്ന് മിററിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എഡിസണ്‍ കവാനി എന്നിവരുടെ ഭാവിയിലുള്ള ആശങ്കയെ തുടര്‍ന്ന് ഒരു സെന്റര്‍ ഫോര്‍വേഡിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കെയ്നിന് പുറമെ ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലും യുണൈറ്റഡിന് താല്പര്യമുണ്ട്.
മുന്‍ ടോട്ടന്‍ഹാം പരിശീലകനായിരുന്ന മൗറിസീയോ പൊച്ചറ്റീനോ യുണൈറ്റഡിന്റെ പരിശിലകനായി എത്തിയേക്കാമെന്നതും കെയ്‌ൻ യുണൈറ്റഡിലെത്താനുള്ള സാധ്യത വര്‍ധിക്കുന്നു. താല്‍ക്കാലിക ചുമലതയുള്ള പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന്റെ കാലാവധി ഈ സീസണോടെ അവസാനിക്കും. തുടര്‍ന്നായിരിക്കും പുതിയ പരിശീലകനെ യുണൈറ്റഡ് ടീമിലെത്തിക്കുക. പോച്ചറ്റീനോയുടെയും അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെയും പേരാണ് യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞ് കേൾക്കുന്നത്.
കഴിഞ്ഞ സമ്മറില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി കെയ്നിനെ സ്വന്തമാക്കുന്നതിന് വേണ്ടി ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് സ്പര്‍ട് സിറ്റിയുടെ ഓഫര്‍ തള്ളിക്കളയുകായിരുന്നു. 2009 മുതല്‍ ടോട്ടന്‍ഹാമിലുള്ള കെയ്ൻ 375 മത്സരങ്ങളാണ് സ്പര്‍സിന് വേണ്ടി കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് 242 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.