Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ ലിവർപൂളിനെതിരെ കളിക്കില്ലെന്നു സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Manchester United Confirmed Ronaldo Will Not Play Against Liverpool
Manchester United Confirmed Ronaldo Will Not Play Against Liverpool / James Gill - Danehouse/GettyImages
facebooktwitterreddit

ഇന്നു രാത്രി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്നു സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ ദിവസം തന്റെ പങ്കാളിയായ ജോർജിന റോഡ്രിഗസ് പ്രസവിച്ച ഇരട്ടകുട്ടികളിലെ ആൺകുട്ടി മരിച്ചതായി താരം അറിയിച്ചിരുന്നു. ഇതിൽ താരത്തിനുള്ള ദുഃഖം പരിഗണിച്ചാണ് ലിവർപൂളുമായുള്ള മത്സരത്തിനു റൊണാൾഡോ ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്.

"കുടുംബം എല്ലാത്തിനേക്കാളും വലുതാണ്, പ്രയാസമേറിയ ഈ സമയത്ത് റൊണാൾഡോ തന്റെ പ്രിയപ്പെട്ടവർക്ക് പിന്തുണ നൽകുകയാണ്. അതിനാൽ താരം ലിവർപൂളിനെതിരായ മത്സരം കളിക്കില്ലെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. താരത്തിന്റെ കുടുംബത്തിന്റെ സ്വകാര്യത നിലനിർത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു." മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്‌താവനയിൽ പറഞ്ഞു.

നേരത്തെ നാല് മക്കളുണ്ടായിരുന്ന റൊണാൾഡോ ഇത്തവണ ഇരട്ടകുട്ടികളെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രസവത്തിൽ മകൻ മരിക്കുകയായിരുന്നു. എന്നാൽ ഇരട്ടക്കുട്ടികളിലെ പെൺകുട്ടി സുഖമായിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം താരം ഈ വിവരവും തന്റെയും കുടുംബത്തിന്റെയും ദുഖവും സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.

facebooktwitterreddit