Transfers

ഫെയെനൂർദിൽ നിന്ന് ടൈറൽ മലാസിയയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Malacia has completed his move to Man Utd
Malacia has completed his move to Man Utd / BSR Agency/GettyImages
facebooktwitterreddit

ഡച്ച് യുവതാരം ടൈറൽ മലാസിയയെ സ്വന്തമാക്കിയതായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സൈനിങാണ് മലാസിയ.

2026 വരെയുള്ള കരാറിലാണ് ലെഫ്റ്റ്-ബാക്കായ മലാസിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനും കോൺട്രാക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലാസിയ ഫ്രഞ്ച് ക്ലബായ ലിയോണിലേക്ക് ചേക്കേറുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും, നിർണായക ഇടപെടൽ നടത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിലെത്തിച്ചത്. ലിയോണിനേക്കാൾ മികച്ച ഓഫർ (15 മില്യൺ യൂറോ + ആഡ്-ഓൺസ്‌) ഫെയെനൂർദിന് സമർപ്പിച്ച് ഡച്ച് ക്ലബുമായി ധാരണയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, പിനീട് മലാസിയയുമായും ധാരണയിലെത്തുകയായിരുന്നു.

ഫെയെനൂർദിനായി 136 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മലാസിയ, നെതർലൻഡ്‌സ്‌ ദേശിയ ടീമിനായി അഞ്ച് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 22കാരനായ താരം കഴിഞ്ഞ സീസണിൽ ഡച്ച് ഒന്നാം ഡിവിഷനിലെ ഏറ്റവും മികച്ച ലെഫ്റ്റ്-ബാക്ക് താരങ്ങളിൽ ഒരാളായിരുന്നു.


facebooktwitterreddit