പോള്‍ പോഗ്ബ ക്ലബ് വിടുമെന്നു സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ ക്ലബ് വിടുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. പോഗ്ബയുമായുള്ള കരാര്‍ ജൂണ്‍ അവസാനത്തോടെ തീരുകയാണ്. ഇതിനെ തുടര്‍ന്നാണ് താരം ഫ്രീ ഏജന്റായി ക്ലബ് വിടുന്നത്.
''ജൂണ്‍ അവസാനത്തില്‍ കരാര്‍ തീരുന്നതോടെ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടും'' യുണൈറ്റഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് പോഗ്ബ യുണൈറ്റഡ് വിടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയിലൂടെ വളര്‍ന്ന പോഗ്ബ 2009 മുതല്‍ 2011 വരെ യുണൈറ്റഡിന്റെ യൂത്ത് ടീമിനൊപ്പം പന്ത് തട്ടിയിരുന്നു.
പിന്നീട് 2011ല്‍ സീനിയല്‍ ടീമിലെത്തിയ പോഗ്ബ ഒരു വര്‍ഷത്തിന് ശേഷം ക്ലബ് വിട്ട് യുവന്റസിലെത്തി. 2021മുതല്‍ 2016 വരെ യുവന്റസില്‍ കളിച്ച പോഗ്ബയെ പിന്നീട് അന്നത്തെ റെക്കോര്‍ഡ് തുക നല്‍കിയാണ് രണ്ടാമതും ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിച്ചത്. എന്നാല്‍ രണ്ടാം വരവില്‍ പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല.
പലപ്പോഴും പരുക്കും ഫോമില്ലായ്മയുമായിരുന്നു തിരിച്ചടിയായത്. ഈ സീസണോടെ താരം ക്ലബ് വിടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ എവിടേക്കാണ് പോഗ്ബ ചേക്കേറുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇറ്റാലിയന്‍ ക്ലബായ യുവന്റസ് തന്നെയാണ് താരം ചേക്കേറാന്‍ സാധ്യതയുള്ള ടീമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
പോഗ്ബയുടെ കുടുംബത്തിന്റെ സൗകര്യംകൂടി പരിഗണിച്ച് മാത്രമേ പുതിയ ടീമിനെ തിരഞ്ഞെടുക്കൂ എന്ന് നേരത്തെ 90min റിപ്പോര്‍ട്ട് ചെയ്തിരുന്നു.യുണൈറ്റഡിനായി 226 മത്സരം കളിച്ച പോഗ്ബ 39 ഗോളുകളും യുണൈറ്റഡിനായി സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.