Football in Malayalam

ജർമൻ വണ്ടര്‍കിഡ് ഫ്‌ളോറിയന്‍ വിട്‌സിനെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Florian Wirtz
Florian Wirtz / Frederic Scheidemann/GettyImages
facebooktwitterreddit

ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍കൂസന്‍ താരം ഫ്‌ളോറിയന്‍ വിട്‌സിനെ അനായാസം ടീമിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ചുവന്ന ചെകുത്താന്‍മാര്‍. ജര്‍മന്‍ പരിശീലകന്‍ റാഫ് റാങ്‌നിക്കിന് വണ്ടര്‍കിഡിനെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെച്ചുപുലര്‍ത്തുന്നത്.

ബയേണ്‍ മ്യൂണിക്ക്, ചെല്‍സി, ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്പന്‍മാര്‍ വിട്‌സിന് വേണ്ടി രംഗത്തുണ്ടെങ്കിലും, റാങ്‌നിക്കിനെ തങ്ങളുടെ ഇടക്കാല പരിശീലകനായി യുവതാരത്തെ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് യുണൈറ്റഡ്. ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബുണ്ടസ്‌ലിഗയില്‍ അറ്റാക്കിങ് മിഡ്ഫീൽഡറായി അത്യുജ്ജല പ്രകടനം നടത്തുന്ന വിട്സിനെ ടീമിലെത്തിച്ച് ടീമിന് കരുത്ത് പകരുന്നതിന് വേണ്ടിയാണ് യുണൈറ്റഡ് യുവതാരത്തെ ലക്ഷ്യമിടുന്നത്. ബയര്‍ ലെവര്‍കൂസനില്‍ മികച്ച പ്രകനടങ്ങള്‍ പുറത്തെടുത്തത് കാരണം 18ാം വയസില്‍ തന്നെ താരത്തിന് ദേശീയ സീനിയര്‍ ടീമിലേക്ക് വിളി ലഭിച്ച താരമാണ് വിട്‌സ്.

ജര്‍മന്‍ ടീമിനായി നാലു മത്സരങ്ങള്‍ കളിച്ച വിട്‌സ് ജര്‍മന്‍ ഫുട്‌ബോളിന്റെ ഭാവിതാരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. താരത്തിനായി 70 മില്യന്‍ യൂറോയെങ്കിലും ആവശ്യപ്പെടാനാണ് ബയര്‍ ലെവര്‍കൂസന്റെ നീക്കം. ബയര്‍ ലെവര്‍കൂസനായി 50 മത്സരം കളിച്ച വിട്‌സ് 11 ഗോളുകളാണ് ഇതുവരെ നേടിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit