മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യൻ എറിക്സണെ സ്വന്തമാക്കുന്നതിനരികെ


ഡാനിഷ് മധ്യനിര താരം ക്രിസ്റ്റൻ എറിക്സണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതിനരികെ. കഴിഞ്ഞ ജനുവരിയിൽ പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റഫോഡിനു വേണ്ടി കളിച്ച എറിക്സൺ കരാർ അവസാനിച്ചതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ തീരുമാനിച്ചതെന്ന് 90Min വൃത്തങ്ങൾ മനസിലാക്കുന്നു.
കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പിനിടെ ഹൃദയാഘാതം വന്ന എറിക്സണെ സീരി എയിൽ കളിപ്പിക്കാൻ നിയമങ്ങൾ അനുവദിക്കാത്തതിനാൽ ഇന്റർ മിലാൻ ജനുവരിയിൽ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ബ്രെന്റഫോഡ് സ്വന്തമാക്കിയത്. സീസൺ പൂർത്തിയായതോടെ ബ്രെന്റഫോഡ് വിടുകയാണെന്ന് താരം അറിയിക്കുകയും ചെയ്തിരുന്നു.
Manchester United are set to sign Christian Eriksen, here we go! Full verbal agreement in place, as first called by @David_Ornstein. 🚨🇩🇰 #MUFC
— Fabrizio Romano (@FabrizioRomano) July 4, 2022
Communication sent to both Man United and Brentford today morning.
Contract until June 2025, waiting for signature and medical. pic.twitter.com/63RZQWOEqh
ഫ്രീ ഏജന്റായ ക്രിസ്റ്റൻ എറിക്സനു വേണ്ടി നിരവധി ക്ലബുകൾ രംഗത്തു വന്നിരുന്നു. മുൻ ക്ലബായ ടോട്ടനത്തിലേക്ക് താരം ചേക്കേറുമെന്ന് കരുതിയിരുന്നെങ്കിലും ആ ട്രാൻസ്ഫർ നടന്നില്ല. ഇതിനു പുറമെ ക്രിസ്റ്റൽ പാലസ്, ന്യൂകാസിൽ യുണൈറ്റഡ്, വെസ്റ്റ്ഹാം എന്നീ ക്ലബുകളും താരത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു.
വാരാന്ത്യത്തിൽ നടത്തിയ പുതിയ ചർച്ചകൾക്കു ശേഷമാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. മൂന്നു വർഷത്തെ കരാറിന് താരം ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും അതുടനെ ഉണ്ടാകുമെന്നാണ് 90Min മനസിലാക്കുന്നു. താരത്തെ ടീമിലെത്തിക്കാൻ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
2019ൽ തന്നെ ക്രിസ്റ്റൻ എറിക്സണെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയെങ്കിലും ഇപ്പോഴാണ് അവരതിൽ വിജയിക്കുന്നത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ആദ്യത്തെ സൈനിങായി എറിക്സൺ എത്താനൊരുങ്ങുമ്പോൾ ഫ്രങ്കീ ഡി ജോംഗ്, ടൈറൽ മലാസിയ എന്നിവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.