ഇപ്പോളും മാഞ്ചസ്റ്ററിലെ ഏറ്റവും മികച്ച ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡാണെന്ന് ഒലെ ഗുണ്ണാർ സോൾഷ്യർ

By Gokul Manthara
Tottenham Hotspur v Manchester United - Premier League
Tottenham Hotspur v Manchester United - Premier League / Mike Hewitt/GettyImages
facebooktwitterreddit

ഇപ്പോളും മാഞ്ചസ്റ്ററിലെ ഏറ്റവും മികച്ച ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡാണെന്ന് അവരുടെ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷ്യർ. പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന ഡെർബി പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവെയായിരുന്നു സോൾഷ്യർ ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ദശകത്തിൽ മാഞ്ചസ്റ്റർ സിറ്റി അഞ്ച് തവണ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒറ്റത്തവണ മാത്രമാണ് ലീഗിൽ ഒന്നാമതെത്താനായത്. സമീപ വർഷങ്ങളിലും പ്രകടനവും, നേട്ടങ്ങളും കൊണ്ട് മാഞ്ചസ്റ്റർ സിറ്റി, ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ പതിന്മടങ്ങ് മുന്നിലാണ്.‌ എങ്കിലും ഇപ്പോളും മാഞ്ചസ്റ്ററിലെ മികച്ച ടീം മാഞ്ചസ്റ്റർ യുണൈറ്റഡാണെന്ന കാര്യത്തിൽ സോൾഷ്യറിന് സംശയമൊന്നുമില്ല.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നഗരത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി ചൂണ്ടിക്കാട്ടുന്ന സോൾഷ്യർ തങ്ങളുടെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ പ്രശംസിക്കുന്നതിനും പത്രസമ്മേളനത്തിനിൽ മടി കാണിച്ചില്ല‌. മാഞ്ചസ്റ്റർ ഡെർബിയിൽ‌ സിറ്റി, യുണൈറ്റഡിനെ മറികടക്കുമെന്ന് മനസിൽ തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയ സോൾഷ്യർ ഇതിനൊപ്പമായിരുന്നു അവരെ പ്രശംസിച്ചത്.

"അവസാന 10 വർഷങ്ങളിൽ അവർ ചെയ്ത കാര്യങ്ങളിൽ, കൂടുതലായും അവസാന നാലോ അഞ്ചോ വർഷങ്ങളിൽ അവർ (മാഞ്ചസ്റ്റർ സിറ്റി) ഇംഗ്ലണ്ടിലും, യൂറോപ്പിലും എത്രമാത്രം ആധിപത്യം പുലർത്തി എ‌ന്നതിൽ നിങ്ങൾ അവരെ ബഹുമാനിക്കണം. പക്ഷേ ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഞങ്ങൾ എല്ലായ്പ്പോളും തിരിച്ചു വരാൻ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങളാണ് മാഞ്ചസ്റ്ററിലെ ഒന്നാം നമ്പർ ക്ലബ്ബെന്ന് ഞാൻ കരുതുന്നു‌." ഒലെ ഗുണ്ണാർ സോൾഷ്യർ പറഞ്ഞു.

അതേ സമയം ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് വൈകിട്ട് ആറ് മണിക്കാണ് കിക്കോഫാവുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂസ്ഈ തീപാറും മത്സരം നടക്കുന്നത്. ഇരു ടീമുകളേയും സംബന്ധിച്ച് ഇതൊരു അഭിമാനപ്പോരാട്ടമായതിനാൽ വിജയത്തിൽക്കുറഞ്ഞതൊന്നും രണ്ട് കൂട്ടരും മത്സരത്തിൽ ലക്ഷ്യം വെക്കില്ല. അത് കൊ‌ണ്ടു തന്നെ ഇന്നത്തെ മത്സരം ഓൾഡ് ട്രാഫോഡിനെ തീപിടിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit