Manchester United

പ്രീ-സീസൺ ടൂറിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 31 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു

Haroon Rasheed
Erik ten Hag face Liverpool in his first match as Man Utd manager
Erik ten Hag face Liverpool in his first match as Man Utd manager / MANAN VATSYAYANA/GettyImages
facebooktwitterreddit

പ്രീ-സീസൺ ടൂറിനുള്ള തങ്ങളുടെ 31 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

അടുത്തിടെ ടീമിലെത്തിച്ച ടൈറല്‍ മലാസിയയെ പ്രീ-സീസൺ ടൂറിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ താരം ഹാരി മഗ്വയര്‍, മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരും ടെൻ ഹാഗ് പ്രഖ്യാപിച്ച ടീമിലുള്‍പ്പെട്ടിട്ടുണ്ട്.

അതേ സമയം, കുടുംബപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ റൊണാൾഡോക്ക് അവധി അനുവദിച്ചത് കൊണ്ടാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താതെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിശദീകരണം.

തായ്‌ലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് യുണൈറ്റഡ് പ്രീ സീസണ്‍ ടൂര്‍ നടത്തുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 31 അംഗ പ്രീ-സീസൺ സ്‌ക്വാഡിൽ ഉൾപ്പെട്ട താരങ്ങൾ ഇവരാണ്:

ഗോൾകീപ്പർമാർ 
ഡേവിഡ് ഡി ഹിയ
ടോം ഹീറ്റൺ
നഥാൻ ബിഷപ്
മറ്റേജ് കൊവാർ

പ്രതിരോധതാരങ്ങൾ
എറിക് ബെയ്‌ലി
ഡിയഗോ ഡാലോട്ട്
എതാൻ ലൈഡ്
വിക്ടർ ലിൻഡലോഫ്
ഹാരി മഗ്വയർ
ടൈറൽ മലാസിയ
ലുക്ക് ഷോ
അലക്സ് ടെല്ലസ്
അക്സെൽ ടുവൻസേബെ
റാഫേൽ വരാനെ
ആരോൺ വാൻ-ബിസാക്ക

മധ്യനിരതാരങ്ങൾ
അമദ്
ബ്രൂണോ ഫെർണാണ്ടസ്
ഫ്രെഡ്
ജെയിംസ് ഗാർണർ
ഹന്നിബാൽ
സിദാൻ ഇഖ്‌ബാൽ
സ്കോട്ട് മക്ടോമിനി
ഫകുണ്ടോ പെല്ലിസ്ട്രി
ചാർളി സാവേജ്
ഡോണി വാൻ ഡി ബീക്

മുന്നേറ്റതാരങ്ങൾ
തഹിതി ചോങ്
ആന്റണി എലാങ്ക
അലെജാന്ദ്രോ ഗർണാച്ചോ
ആന്റണി മാർഷ്യൽ
മാർക്കസ് റാഷ്ഫോർഡ്
ജേഡൻ സാഞ്ചോ


facebooktwitterreddit