Transfers

ഫ്രെങ്കി ഡി യോങ് ട്രാൻസ്‌ഫർ: ബാഴ്‌സലോണയുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Haroon Rasheed
By Haroon Rasheed, 90min Staff
Frenkie de Jong is Man Utd's top transfer target this summer
Frenkie de Jong is Man Utd's top transfer target this summer / James Williamson - AMA/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഡച്ച് മധ്യനിര താരം ഫ്രെങ്കി ഡി യോങിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമങ്ങള്‍ വിജയം കാണുന്നു. ട്രാൻസ്ഫർ കാര്യത്തിൽ ബാഴ്‌സലോണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായി 90min മനസിലാക്കുന്നു.

ബാഴ്‌സലോണയ്ക്ക് 75 മില്യൺ യൂറോയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറപ്പായും നൽകുക. 10 മില്യൺ യൂറോ ആഡ്-ഓണുകളിലായി നൽകാനും കാറ്റാലൻ ക്ലബുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയിട്ടുണ്ട്. ആഡ് ഓണുകള്‍ ഉള്‍പ്പെടെ 85 മില്യൺ യൂറോ വരെയാണ് ഡി യോങിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടി വരിക.

കുടിശ്ശികയിനത്തിൽ ബാഴ്‌സലോണ ഡി യോങിന് നൽകാനുള്ള 17 മില്യൺ പൗണ്ടിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെങ്കിലും, ട്രാൻസ്ഫർ പൂർത്തീകരിക്കാൻ സഹായിക്കാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഓഫർ ഉയർത്തിയിട്ടുള്ളത്. നേരത്തെ 65 മില്യൺ യൂറോയും ആഡ് ഓണുകളിലായി 10 മില്യൺ യൂറോയുമായിരുന്നു യുണൈറ്റഡ് വാഗ്ദാനം ചെയ്‌തിരുന്നത്‌.

കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നത് കാരണമാണ് ബാഴ്‌സലോണ ഡി യോങ്ങിനെ വില്‍ക്കാന്‍ ശ്രമിക്കുന്നത്. അതേ സമയം, ബാഴ്‌സലോണയിൽ തുടരാനാണ് ഡി യോങ് ആഗ്രഹിക്കുന്നത്. എന്നാൽ, അയാക്സിൽ തന്റെ പരിശീലകനായിരുന്ന, നിലവിലെ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗിന് കീഴിൽ കളിക്കാനും താരത്തിന് താത്പര്യമുണ്ട്.

ഇരു ക്ലബുകളും ധാരണിയിലെത്തിയ സ്ഥിതിക്ക് ഇനി ഡി യോങ്ങിന്റെ തീരുമാനമാകും കൈമാറ്റത്തില്‍ നിര്‍ണായകമാവുക. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമാണ് ഡി യോങ്.


facebooktwitterreddit