Football in Malayalam

എർലിങ് ഹാലൻഡ് പ്രീമിയർ ലീഗിലേക്ക്, താരത്തിന്റെ ട്രാൻസ്‌ഫറിനായി ധാരണയിലെത്തി മാഞ്ചസ്റ്റർ സിറ്റി

Sreejith N
Man City Reached Agreement For Erling Haaland
Man City Reached Agreement For Erling Haaland / Lars Baron/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്നു റിപ്പോർട്ടുകൾ. വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിഹാദിലേക്ക് ചേക്കേറാൻ താരവും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ധാരണയിൽ എത്തിയെന്ന് ജർമനിയിൽ നിന്നുള്ള സോഴ്‌സുകളെ അടിസ്ഥാനമാക്കി ഡെയിലി മെയിൽ ആണു റിപ്പോർട്ടു ചെയ്‌തത്‌.

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കണക്കാപ്പെടുന്ന ഇരുപത്തിയൊന്നുകാരനായ ഏർലിങ് ബ്രൂട് ഹാലൻഡുമായി വ്യക്തിഗത കരാറുകൾ മാഞ്ചസ്റ്റർ സിറ്റി അംഗീകരിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസൺ കഴിയുന്നതോടെ നിലവിൽ വരുന്ന താരത്തിന്റെ റിലീസിംഗ് ക്ളോസായ അറുപത്തിമൂന്നു മില്യൺ പൗണ്ടും ഏജന്റ് മിനോ റയോളക്കുള്ള ബോണസും ഉൾപ്പെടെ നൂറു മില്യൺ പൗണ്ട് ഇതിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കും.

കഴിഞ്ഞ സമ്മറിൽ ഒരു സ്‌ട്രൈക്കർക്കായി ശ്രമം നടത്തിയ മാഞ്ചസ്റ്റർ സിറ്റി ഹാരി കേനിനെ ലക്ഷ്യമിട്ടെങ്കിലും ടോട്ടനം താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഈ സീസണിൽ ഒരു പ്രോപ്പർ സ്‌ട്രൈക്കറില്ലാതെ കളിക്കുന്ന അവർ അതിന്റെ അഭാവം പരിഹരിച്ച് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കറെ ടീമിലെത്തിക്കാനാണ് ഒരുങ്ങുന്നത്. ഹാലൻഡിനു വേണ്ടിയുള്ള തുക മാഞ്ചസ്റ്റർ സിറ്റിക്ക് മുടക്കാൻ കഴിയുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.

ഹാലൻഡിൻറെ പിതാവായ ആൽഫി മൂന്നു സീസണുകൾ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ച താരമാണെന്നത് ട്രാൻസ്‌ഫർ സുഗമമാക്കാൻ സിറ്റിസൻസിനെ സഹായിച്ചുവെന്നാണ് കരുതേണ്ടത്. അഗ്യൂറോ ടീം വിട്ടതിനു ശേഷം മികച്ചൊരു സ്‌ട്രൈക്കറില്ലാത്ത മാഞ്ചസ്റ്റർ സിറ്റിയുടെ ഭാവിക്ക് കൂടുതൽ തിളക്കമേകാൻ ഹാലൻഡിനു കഴിയുമെന്നതിൽ തർക്കമില്ല. അതേസമയം താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ നിന്നിരുന്ന ബാഴ്‌സലോണ, റയൽ മാഡ്രിഡ്, പിഎസ്‌ജി എന്നിവർക്ക് കനത്ത തിരിച്ചടിയാണ് ഈ വാർത്ത നൽകുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit