മെസ്സി-നെയ്മർ-എംബാപ്പെ ത്രയത്തെ എങ്ങനെയാണ് തടുക്കേണ്ടതെന്ന് തനിക്കറിയില്ലെന്ന് പെപ് ഗ്വാർഡിയോള

പിഎസ്ജിയുടെ ലയണൽ മെസ്സി-കെയ്ലിൻ എംബാപ്പെ-നെയ്മർ ആക്രമണ ത്രയത്തെ തടുക്കേണ്ടതെങ്ങനെയെന്ന് തനിക്ക് അറിയില്ലെന്ന് പെപ് ഗ്വാർഡിയോള. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ ഫ്രഞ്ച് ക്ലബ്ബിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ.
നെയ്മറും എംബാപ്പെയും ഉള്ള ആക്രണമണനിരയിലേക്ക് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി കൂടിയെത്തിയതോടെ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണത്രയങ്ങളിൽ ഒന്നാണ് നിലവിൽ പിഎസ്ജിക്കുള്ളത്. മെസ്സി-നെയ്മർ-എംബാപ്പെ ത്രയം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഇത് വരെ ഉയർന്നിട്ടില്ലെങ്കിലും, താരങ്ങളുടെ വ്യക്തിഗത ഗുണങ്ങൾ ഫുട്ബോൾ ലോകത്തിന് വളരെ വ്യക്തമായി അറിയാവുന്നതാണ്.
പിഎസ്ജിയുടെ ആക്രമണത്രയം വളരെ മികച്ചതാണെന്നും, അവരെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണെന്നും സമ്മതിക്കുന്ന ഗ്വാർഡിയോള, തങ്ങളുടെ കയ്യിൽ പന്ത് ഉണ്ടാകുമ്പോൾ ഫ്രഞ്ച് ക്ലബ്ബിനെ ഓടിക്കാനും, അത് ഇല്ലാത്തപ്പോൾ നന്നായി പ്രതിരോധിക്കാനും ശ്രമിക്കുമെന്ന് വ്യക്തമാക്കി.
"ഞങ്ങൾ എന്തു ചെയ്യണം? എനിക്കറിയില്ല. സത്യസന്ധമായി പറഞ്ഞാൽ, ഇത്രയും ഗുണമേന്മയുള്ളതിനാൽ, അവരെ എങ്ങനെ തടയാമെന്ന് എനിക്കറിയില്ല. അവർ വളരെ മികച്ചവരാണ്," ഗ്വാർഡിയോള പറഞ്ഞു.
"I don't know what we should do to stop them" ?
— Goal (@goal) September 27, 2021
"This amount of talent together is difficult to control" ?
Pep Guardiola ahead of Manchester City's Champions League clash with PSG ? pic.twitter.com/FDnzp0Yo3S
"അവരുടെ പക്കൽ ഉള്ള പ്രതിഭ - അത് നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പന്ത് ഇല്ലാത്തപ്പോൾ നന്നായി പ്രതിരോധിക്കാനും പന്ത് ഉള്ളപ്പോൾ അവരെ ഓടിക്കാനും ഞങ്ങൾ ശ്രമിക്കും."
അതേ സമയം, സെപ്റ്റംബർ 29, ഇന്ത്യൻ സമയം 12:30AMന് പാർക് ഡെസ് പ്രിൻസെസിൽ വെച്ചാണ് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരം നടക്കുക.