Manchester City News

ലിവര്‍പൂളിനെതിരെയുള്ള എഫ്.എ കപ്പ് സെമിയില്‍ മാഞ്ചസ്റ്റർ സിറ്റി നിരയിൽ ഡി ബ്രൂയിനും, വാക്കറും ഉണ്ടായേക്കില്ല

Haroon Rasheed
De Bruyne is set to miss Man City's FA Cup semi-final clash with Liverpool
De Bruyne is set to miss Man City's FA Cup semi-final clash with Liverpool / Chris Brunskill/Fantasista/GettyImages
facebooktwitterreddit

നാളെ നടക്കുന്ന ലിവര്‍പൂളിനെതിരേയുള്ള എഫ്.എ കപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി നിരയിൽ രണ്ട് പ്രധാന താരങ്ങളായ കെവിന്‍ ഡി ബ്രൂയിന്‍, കെയില്‍ വാക്കര്‍ എന്നിവര്‍ ഉണ്ടായേക്കില്ല. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള ചാംപ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തില്‍ കാലിന് പരിക്കേറ്റ ഇരുവർക്കും എഫ്.എ കപ്പിന്റെ സെമി ഫൈനല്‍ നഷ്ടമായേക്കുമെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സീസണിലുടനീളം സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന രണ്ട് താരങ്ങള്‍ ഇല്ലാതെ ലിവര്‍പൂളിനെതിരെ കളത്തിലിറങ്ങുന്നത് സിറ്റിക്ക് കനത്ത തിരിച്ചടിയാകും. ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദ മത്സരം പൂര്‍ത്തിയായിതിന് ശേഷം കഴിഞ്ഞ ദിവസം സിറ്റി ടീം എഫ്.എ കപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലണ്ടനിലെത്തിയിട്ടുണ്ട്.

ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ ഇത് രണ്ടാം തവണയാണ് സിറ്റി ലിവര്‍പൂളിനെ നേരിടുന്നത്. പ്രീമിയര്‍ ലീഗില്‍ ഇരുടീമുകളും കഴിഞ്ഞ ഞായറാഴ്ച മത്സരിച്ചപ്പോള്‍ മത്സരം 2-2ന് സമനിലയില്‍ കലാശിക്കുകയായിരുന്നു. 

വെംബ്ലി സ്‌റ്റേഡിയത്തിലാണ് സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്. എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ സൗത്താംപ്ടണിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമി ഫൈനലിലേക്ക് മുന്നേറിയത്. അതേ സമയം, നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് ലിവർപൂൾ വീഴ്ത്തിയത്. നാളെ, ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് സിറ്റിയും ലിവർപൂളും തമ്മിലുള്ള സെമി പോര്. മത്സരത്തിൽ വിജയിക്കുന്നവർ, എഫ്എ കപ്പ് കിരീടത്തിനായി ചെൽസി-ക്രിസ്റ്റൽ പാലസ് സെമി ഫൈനൽ മത്സരത്തിലെ വിജയികളെ നേരിടും.


facebooktwitterreddit