ബെൻഫിക്കയുടെ യുവവിസ്മയം ഡാർവിൻ നൂനസിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ പോരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതുക്കം

By Mohammed Davood
SL Benfica v Boavista FC - Liga Bwin
SL Benfica v Boavista FC - Liga Bwin / Gualter Fatia/Getty Images
facebooktwitterreddit

ബെൻഫിക്ക താരം ഡാർവിൻ നൂനെസിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ പോരിൽ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ് മുന്നിലെന്ന് റിപോർട്ടുകൾ.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്സി ബാഴ്‌സലോണക്കെതിതിരെ രണ്ട് ഗോളുകൾ നേടി മിന്നും പ്രകടനം കാഴ്ചവെച്ച നൂനെസിൽ നിരവധി യൂറോപ്യൻ ക്ലബുകൾക്ക് താല്പര്യമുണ്ട്.

മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ബയേൺ മ്യൂണിക്ക് എന്നിവർക്കും ഉറുഗ്വയൻ സ്‌ട്രൈക്കറെ തങ്ങളുടെ ടീമിലെത്തിക്കാൻ താല്പര്യമുണ്ട്.

2021-22 സീസണിൽ 7 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ ഇതിനകം നേടിയിയിട്ടുള്ള 22 വയസ്സുകാരനായ താരത്തിലുള്ള തങ്ങളുടെ താല്പര്യം. പെപ് ഗാർഡിയോളയുടെ ടീം ഇതിനോടകം തന്നെ ബെൻഫിക്കയെ അറിയിച്ചിട്ടുണ്ട് .

നൂനസിനെ സ്വന്തമാക്കാനുള്ള ക്ലബുകളുടെ മത്സരത്തിൽ ബെൻഫിക്കയുമായുള്ള തങ്ങളുടെ നല്ല ബന്ധം മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതൂക്കം നൽകുന്നുണ്ടെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

നൂനസിന്റെ റിലീസ് ക്ലോസ് 125 മില്യൺ പൗണ്ട് ആണെങ്കിലും, 70 മില്യൺ പൗണ്ടിന് അടുത്തുള്ള തുകക്ക് താരത്തെ സൈൻ ചെയ്യാൻ കഴിയുമെന്ന് സിറ്റി വിശ്വസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.


facebooktwitterreddit