Champions League

"അവർ തോൽവിയാണ് അർഹിച്ചിരുന്നത്"- റയലിന്റെ ചാമ്പ്യൻസ് ലീഗ് ജയം ഭാഗ്യം കൊണ്ടു മാത്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി സിഇഒ

Sreejith N
Man City CEO Says Real Madrid Not Deserve To Win UCL
Man City CEO Says Real Madrid Not Deserve To Win UCL / Eurasia Sport Images/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് നേടിയ ചാമ്പ്യൻസ് ലീഗ് അവർ അർഹിച്ചിരുന്നതല്ലെന്ന് മാഞ്ചസ്റ്റർ സിറ്റി സിഇഒയായ ഫെറൻ സോറിയാനോ. ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് മത്സരങ്ങളിൽ എതിരാളികളായി വന്ന ടീമുകളെല്ലാം റയൽ മാഡ്രിഡിനെക്കാൾ മികച്ചതായിരുന്നുവെന്നും ഈ മത്സരങ്ങളിൽ റയൽ മാഡ്രിഡ് തോൽവി അർഹിച്ചിരുന്നുവെന്നുമാണ് സോറിയാനോ പറയുന്നത്.

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ഐതിഹാസികമായ പോരാട്ടവീര്യം കാണിച്ചാണ് റയൽ മാഡ്രിഡ് നേടിയത്. പ്രീ ക്വാർട്ടർ മുതൽ സെമി വരെയുള്ള മത്സരങ്ങളിൽ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കെതിരെ തോൽവിയുടെ വക്കിൽ നിന്നുമാണ് റയൽ മാഡ്രിഡ് തിരിച്ചു വന്നു വിജയം നേടിയത്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ കീഴടക്കി അവർ കിരീടവും സ്വന്തമാക്കി.

"ആളുകൾ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് വിജയം നേടുന്നതിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, അതിൽ ഭാഗ്യത്തിന്റെ പങ്കുമുണ്ടെന്നു പറയുന്നത് ന്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകൾക്കെതിരെയെല്ലാം അവർ തോൽക്കേണ്ടതായിരുന്നു എന്നും നിങ്ങൾ പറയും."

"റയൽ മാഡ്രിഡ് എൺപതുകളിൽ മികച്ച ടീമായിരുന്നിട്ടും ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്നത് ആളുകൾ ഓർക്കുന്നുണ്ടാകില്ല. ഞങ്ങളുടെ ഏറ്റവും പ്രധാന ലക്‌ഷ്യം ചാമ്പ്യൻസ് ലീഗല്ല. കുറച്ച് മത്സരങ്ങളും ഭാഗ്യത്തിന്റെ കളിയുമുള്ള ചാമ്പ്യൻസ് ലീഗിൽ കാര്യങ്ങൾ വഴിക്കു വന്നില്ലെങ്കിൽ ഞങ്ങൾ കളിച്ച സെമി ഫൈനൽ പോലെ പുറത്തു പോകേണ്ടി വരും. ലീഗ് വിജയിക്കുന്നതാരാണോ, അവരാണ് മികച്ച ക്ലബ്." സോറിയാനോ പറഞ്ഞു.

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് നേടിയതോടെ പതിനാലാമത്തെ യൂറോപ്യൻ കിരീടമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെയും പിഎസ്‌ജിയുടെയും മോഹങ്ങൾ കൂടിയാണ് ഇതോടെ ഇല്ലാതായി. സീസണിൽ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്റെ വെല്ലുവിളിയെ മറികടന്ന് സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit