Football in Malayalam

അവിസ്മരണീയ അധ്യായം അവസാനിക്കാൻ പോകുന്നു; ഈ സീസണിന്റെ അവസാനം സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടും

Ali Shibil Roshan
സെർജിയോ അഗ്യൂറോ
സെർജിയോ അഗ്യൂറോ / Clive Mason/Getty Images
facebooktwitterreddit

2020-21 സീസണിന്റെ അവസാനം സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടും.

മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഈ സീസൺ കഴിയുന്നതോടെ തങ്ങളുമായുള്ള കരാർ അവസാനിക്കുന്ന അർജന്റീന താരം അത് പുതുക്കില്ലെന്നും ക്ലബ് വിടുമെന്നും പ്രഖ്യാപിച്ചത്.

2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ അഗ്യൂറോ, ഇംഗ്ലീഷ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.

സിറ്റിക്ക് വേണ്ടി 384 മത്സരങ്ങളിൽ നിന്ന് 257 ഗോളുകൾ ഇത് വരെ നേടിയിട്ടുള്ള അഗ്യൂറോ, ക്ലബ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾസ്കോററും കൂടിയാണ്.

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശ താരമെന്ന ബഹുമതി സ്വന്തം പേരിലുള്ള അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 4 പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു എഫ്എ കപ്പും, 5 ലീഗ് കപ്പും, 3 കമ്മ്യൂണിറ്റി ഷീൽഡും സ്വന്തമാക്കിയിട്ടുണ്ട്.

അതേ സമയം, 32കാരനായ താരം ഈ സീസണിന്റെ അവസാനം ഏത് ക്ലബിലേക്കാണ് ചേക്കേറുക എന്ന കാര്യത്തിൽ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ലാ ലീഗ വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണ, നിലവിലെ ലീഗ് വൺ ജേതാക്കളായ പാരീസ് സെന്റ്-ജർമൻ ഉൾപ്പെടയുള്ള ക്ലബുകൾക്ക് താരത്തിൽ താല്പര്യമുണ്ടെന്നാണ് സൂചന.


facebooktwitterreddit