Transfers

കാൽവിൻ ഫില്ലിപ്‍സിനെ 45 മില്യൺ പൗണ്ടിന് സ്വന്തമാക്കാൻ ധാരണയിലെത്തി മാഞ്ചസ്റ്റർ സിറ്റി

Kalvin Phillips is heading to Premier League champions Manchester City
Kalvin Phillips is heading to Premier League champions Manchester City / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

45 മില്യൺ പൗണ്ട് വരുന്ന ഡീലിൽ ഇംഗ്ലീഷ് മധ്യനിര താരം കാൽവിൻ ഫില്ലിപ്‍സിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ നിലവിലെ ക്ലബായ ലീഡ്‌സ് യുണൈറ്റഡുമായി ധാരണയിലെത്തിയതായി 90min മനസിലാക്കുന്നു.

മധ്യനിര ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്ന സിറ്റിയുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി ഫില്ലിപ്‌സ് കഴിഞ്ഞ ആഴ്ചകളിൽ മാറിയിരുന്നു. ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ശേഷം, ലീഡ്സ് യുണൈറ്റഡുമായി മാഞ്ചസ്റ്റർ സിറ്റി ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ധാരണയിലെത്തിയതായി 90min മനസിലാക്കുന്നു.

ഫില്ലിപ്‌സിനെ സ്വന്തമാക്കാൻ വേണ്ടി 45 മില്യൺ പൗണ്ടാണ് സിറ്റി മൊത്തത്തിൽ നൽകുക. ഇതിൽ മൂന്ന് മില്യൺ പൗണ്ട് ബോണസ് പേയ്‌മെന്റാണ്.

നേരത്തെ, ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് എർലിങ് ഹാളണ്ടിനെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ടാമത്തെ സൈനിങാകും ഫില്ലിപ്‌സിന്റേത്.

ഹാളണ്ടിനും ഫില്ലിപ്‌സിനും പുറമെ ബ്രൈറ്റൺ & ഹോവെ ആൽബിയണിന്റെ സ്പാനിഷ് ലെഫ്റ്റ്-ബാക്ക് മാർക് കുകുറേയയെയും സ്വന്തമാക്കാൻ സിറ്റി നീക്കങ്ങൾ നടത്തുന്നുണ്ട്. ബ്രൈറ്റണുമായുള്ള ചർച്ചകളിൽ സിറ്റി കാര്യമായ പുരോഗതി കൈവരിക്കുന്നതായാണ് 90min മനസിലാക്കുന്നത്.


facebooktwitterreddit