Manchester City News

മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് കയ്പ്പും മധുരവും നിറഞ്ഞ ഒരു സീസൺ

Haroon Rasheed
Man City retained the Premier League title
Man City retained the Premier League title / Jan Kruger/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം 2021/22 സീസൺ കയ്‌പും മധുരവും നിറഞ്ഞതാണ്. പ്രീമിയർ ലീഗ് കിരീടം വീണ്ടും സ്വന്തമാക്കിയത് മധുരവിജയമായപ്പോൾ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ അവിശ്വസനീയ തിരിച്ചുവരവിൽ അടിതെറ്റിയത് കയ്‌പേറിയ അനുഭവമായി.

പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം ലീഗ് സീസണിലെ അവസാന ദിവസത്തേക്ക് കടന്നപ്പോൾ, സിറ്റിയുടെ വിധി സിറ്റിയുടെ കരങ്ങളിൽ തന്നെയായിരുന്നു. ആസ്റ്റൺ വില്ലക്കെതിരെ വിജയിച്ചാൽ, ലിവർപൂൾ-വോൾവ്സ് മത്സരത്തിന്റെ ഫലത്തെ ആശ്രയിക്കാതെ തന്നെ കിരീടം സ്വന്തമാക്കാം. എന്നാൽ, ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മാഞ്ചസ്റ്റർ സിറ്റി-വില്ല മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് അടിത്തെറ്റുന്ന കാഴ്ചയാണ് കണ്ടത്.

ഏറ്റവും നിർണായകമായ മത്സരത്തിന്റെ 75ആം മിനുട്ട് വരെ രണ്ട് ഗോളിന് പിറകില്‍ നിന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഫീനിക്‌സ് പക്ഷിയായി ഉയര്‍ന്ന് വന്ന് ഏഴാം പ്രീമിയര്‍ ലീഗ് കിരീടം ഇത്തിഹാദിലെ ഷെല്‍ഫിലെത്തിച്ചത്. രണ്ട് ഗോള്‍ ലീഡുണ്ടായിരുന്നു വില്ലക്ക് ബസ് പാര്‍ക്കിങ് ചെയ്‌തെങ്കിലും സിറ്റിയെ പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ മധ്യനിരയില്‍ ചരട് വലിക്കുന്ന കെവിന്‍ ഡി ബ്രൂയിനെ എന്ന മജീഷ്യന്റെ നീക്കങ്ങളെ തടയാന്‍ വില്ലയുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍ തികയാതെ വന്നു. സിറ്റിയെ വിജയത്തിലേക്ക് നയിച്ച ഇൽകായ് ഗുണ്ടോകന്റെ ഗോളിന് വഴിയൊരുക്കിയത് ഡി ബ്രൂയിന്റെ വലത് കാലായിരുന്നു. മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ സിറ്റിക്ക് ഒരു നിമിഷം മതി എന്നതായിരുന്നു അവരെ എല്ലാവരും പേടിക്കാന്‍ കാരണം.

ആന്‍ഫീല്‍ഡില്‍ ലിവർപൂൾ ഏത് നിമിഷവും ലീഡ് എടുക്കുമെന്ന പ്രതീതി ഉണ്ടായിരുന്നപ്പോഴും, കിരീടം ഇത്തിഹാദിലേക്കുള്ളതാണെന്ന പ്രതീക്ഷ സിറ്റിക്കുണ്ടായിരുന്നു. അത് അവര്‍ അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്തു. ബുദ്ധികൊണ്ടും കാലുകൊണ്ടും ഒരു പോലെ കളിക്കുന്ന കെവിന്‍ ഡി ബ്രൂയിന്‍, വേഗം കൈമുതലുള്ള ഗബ്രിയേല്‍ ജീസസ്, യുവതാരം ഫില്‍ ഫോഡന്‍, ബെര്‍ണാഡോ സില്‍വ, റിയാദ് മെഹ്‌റസ് തുടങ്ങിയ ഒരുപിടി അതികായന്‍മാര്‍ അരങ്ങുവാഴുന്ന സിറ്റി അര്‍ഹിച്ചത് തന്നെയാണ് സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം.

ലീഗിലെ 38 മത്സരത്തില്‍ 29ലും ജയിച്ചാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. മൂന്ന് മത്സരത്തില്‍ മാത്രമാണ് അവർ പരാജയപ്പെട്ടത്. ആറെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു.

ഒരു പോയിന്റ് പിറകെ ലിവര്‍പൂള്‍ നിഴല്‍പോലെയുണ്ടായിരുന്നിട്ടും നിര്‍ണായക മത്സരങ്ങളില്‍ പതറാത്തതായിരുന്നു സിറ്റി കൈവരിച്ച ഏറ്റവും വലിയ നേട്ടം. പക്ഷെ ചാംപ്യന്‍സ് ലീഗില്‍ റയൽ മാഡ്രിഡും ഇ.എഫ്.എൽ കപ്പിൽ വെസ്റ്റ് ഹാമും എഫ്. എ കപ്പിൽ ലിവർപൂളും ഉയർത്തിയ സമ്മർദം അതിജീവിക്കാൻ സിറ്റിക്ക് കഴിഞ്ഞില്ല.


facebooktwitterreddit