Manchester United

ഹാരി മാഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെങ്കിലും ക്യാപ്റ്റൻ സ്ഥാനം നഷ്‌ടമാകും

Sreejith N
Harry Maguire Could Lost His Man Utd Captaincy Next Season
Harry Maguire Could Lost His Man Utd Captaincy Next Season / Michael Regan/GettyImages
facebooktwitterreddit

ഇംഗ്ലണ്ട് പ്രതിരോധതാരമായ ഹാരി മാഗ്വയർ അടുത്ത സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെങ്കിലും ടീമിലെ അവസരങ്ങൾ പരിമിതമാകാൻ സാധ്യത. അടുത്ത സീസണിലേക്ക് ടീമിനെ നയിക്കാനെത്തിയ എറിക് ടെൻ ഹാഗ് പുതിയൊരു സെന്റർ ബാക്കിനെ ക്ലബിലെത്തിക്കാൻ ശ്രമം നടത്തുന്നത് മഗ്വയറിനു വലിയ തിരിച്ചടി നൽകാൻ സാധ്യതയുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം മാഗ്വയറിനെ കുറിച്ചു ചോദിച്ചപ്പോൾ അടുത്ത സീസൺ കൂടുതൽ വ്യത്യസ്‌തമായിരിക്കുമെന്നും കഴിഞ്ഞ സീസണിൽ താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമാണ് ടെൻ ഹാഗ് പറഞ്ഞത്. എന്നാൽ അതൊന്നും ക്ലബിൽ മാഗ്വയറിന്റെ സ്ഥാനമുറപ്പിക്കാൻ പോന്നതല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ഹാരി മാഗ്വയറിനു പുറമെ പ്രതിരോധത്തിൽ റാഫേൽ വരാനെ, ലിൻഡ്‌ലോഫ് എന്നിവർ അടുത്ത സീസണിലും തുടരുമെന്നിരിക്കെ എറിക് ടെൻ ഹാഗ് നേരത്തെ പരിശീലകനായിരുന്ന അയാക്‌സിലെ താരമായ ലിസാൻഡ്രോ മാർട്ടിനസിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെന്ന് 90Min മനസിലാക്കുന്നു. ഇത് പിൻനിരയിൽ അവസരങ്ങൾക്കു വേണ്ടിയുള്ള മത്സരം വർധിപ്പിക്കും എന്നുറപ്പാണ്.

ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ ഹാരി മാഗ്വയറിന്റെ നായകസ്ഥാനവും ഉറപ്പില്ലാത്ത അവസ്ഥയിലാണുള്ളത്. നേരത്തെ താൽക്കാലിക പരിശീലകനായ റാൾഫ് റാങ്നിക്ക് മാഗ്വയറിന്റെ നായകസ്ഥാനത്തെ ചോദ്യം ചെയ്യുകയും ടീമിലെ താരങ്ങൾ പുതിയ നായകനെ തേടുന്നുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു. റൊണാൾഡോ, ഡേവിഡ് ഡി ഗിയ, ബ്രൂണോ ഫെർണാണ്ടസ്, മക്‌ടോമിനായ് എന്നിവരാണ് നായകസ്ഥാനത്തേക്ക് ഉയരുന്ന പേരുകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit