ബെൻസിമയുടെ ഹാട്രിക്കും ബെർണബൂവിലെ മാജിക്കും, റയൽ മാഡ്രിഡിന്റെ വിജയത്തെക്കുറിച്ച് ആൻസലോട്ടി


പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ വിജയത്തിൽ ബെൻസിമയുടെ ഹാട്രിക്കിനൊപ്പം തന്നെ ബെർണാബൂവിലെ കാണികൾ നൽകിയ പിന്തുണയും വളരെ നിർണായകമായിരുന്നു എന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്ന റയൽ മാഡ്രിഡ് പിന്നീട് രണ്ടാം പകുതിയിൽ പതിനേഴു മിനുറ്റിനിടെ മൂന്നു ഗോളുകൾ നേടിയാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.
"ഞങ്ങൾ വളരെ ബുദ്ധിമുട്ടിയെങ്കിലും പിടിച്ചു നിന്നു. ഞങ്ങൾക്ക് പന്തു ലഭിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബെൻസിമയുടെ മികച്ച പ്രെസിങ് മത്സരത്തിൽ സമനില നേടാൻ ഞങ്ങളെ അനുവദിച്ചു, അതിനു ശേഷം ബെർണബൂവിലെ മാന്ത്രികത അവതരിക്കുകയും ചെയ്തു. 1-1 ആയിക്കഴിഞ്ഞപ്പോൾ പിന്നീട് ഒരു ടീം മാത്രമേ വിജയം നേടുമായിരുന്നുള്ളൂ." ആൻസലോട്ടി മത്സരത്തിനു ശേഷം പറഞ്ഞു.
? @MrAncelotti: "We suffered a lot in the first half, but we did it. We had trouble getting the ball. We tried to press... But it was a good press from Karim that brought us the first goal and after that the magic of this stadium and these fans came with it."#UCL pic.twitter.com/ZGb5DF6JFZ
— Real Madrid C.F. ???? (@realmadriden) March 9, 2022
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ബെൻസിമ, മോഡ്രിച്ച് എന്നിവരെയും ആൻസലോട്ടി പ്രശംസിച്ചു. "അവർ ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ടു വരികയാണ്. അവരോടൊപ്പം ജോലി ചെയ്യുന്നതു തന്നെ എന്നെ സംബന്ധിച്ച് സന്തോഷമാണ്. കരീമിന് പരിക്കു പറ്റിയതിനു ശേഷം ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നു. ലൂക്ക കളിക്കുന്ന സമയത്തെല്ലാം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നു." ആൻസലോട്ടി വ്യക്തമാക്കി.
മത്സരത്തിൽ താൻ വരുത്തിയ മാറ്റങ്ങളാണ് വിജയം നേടിയതെന്ന അഭിപ്രായം ആൻസലോട്ടി അംഗീകരിച്ചില്ല. ഏതു ടീമിനോടും പൊരുതാൻ റയൽ മാഡ്രിഡിനു കഴിയുമെന്നും അതിനു പുറമെ ഭാഗ്യവും കൂടെയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റയൽ മാഡ്രിഡിന്റെ ചരിത്രവും സ്റ്റേഡിയത്തിന്റെ പിന്തുണയും നിർണായകമായ കാര്യങ്ങളാണെന്നു പറഞ്ഞ അദ്ദേഹം ഇതുപോലെയുള്ള മത്സരങ്ങൾ തന്റെ കരിയറിൽ തന്നെ വളരെ കുറവാണെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.