Football in Malayalam

"ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല"- ചെൽസിയിലേക്കും പ്രീമിയർ ലീഗിലേക്കുമുള്ള രണ്ടാം വരവിനെപ്പറ്റി ലുക്കാക്കു

Sreejith N
Manchester United v Chelsea FC - Premier League
Manchester United v Chelsea FC - Premier League / Matthew Ashton - AMA/Getty Images
facebooktwitterreddit

ചെൽസിയിലേക്കും പ്രീമിയർ ലീഗിലേക്കുമുള്ള തിരിച്ചുവരവിൽ ആർക്കു മുന്നിലും തനിക്ക് യാതൊന്നും തെളിയിക്കാനില്ലെന്ന് ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു. തന്റെ കരിയറിന്റെ ആദ്യകാലം ചെൽസിയിൽ തുടങ്ങിയതിനു ശേഷം വെസ്റ്റ് ബ്രോം, എവെർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ പ്രീമിയർ ലീഗ് ക്ലബുകളിൽ കാലിച്ചതിനു ശേഷമാണ് ലുക്കാക്കു ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പതറിയ ലുക്കാക്കു ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും ഇന്ററിനൊപ്പം താരത്തിന്റെ അതിഗംഭീര തിരിച്ചുവരവാണ് കണ്ടത്. പതിനൊന്നു വർഷത്തിനു ശേഷം ഇന്റർ മിലാൻ സീരി എ കിരീടം നേടിയപ്പോൾ ടീമിന്റെ ടോപ് സ്കോററായ ലുക്കാക്കുവിനെ അതിനു പിന്നാലെ 97 മില്യൺ പൗണ്ടിലധികം നൽകി ചെൽസി സ്വന്തമാക്കുകയായിരുന്നു.

"എനിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. എനിക്കു പ്രചോദനം നൽകുന്ന ഒരേയൊരു കാര്യം ഞാൻ മാത്രമാണ്. എല്ലായിപ്പോഴും ഞാൻ എന്നിൽ നിന്നു തന്നെയാണ് പ്രചോദനം ഉൾക്കൊള്ളാറുള്ളത്. ഇപ്പോൾ ചെൽസി താരമായ എനിക്ക് ഇവിടെയെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്." ലുക്കാക്കു പറഞ്ഞു.

"മറ്റൊരു സ്ഥലത്ത് സാങ്കേതികപരമായും തന്ത്രപരമായുമുള്ള ഒരു കേളീശൈലിയും വിജയവും ഞാൻ അനുഭവിച്ചറിഞ്ഞു. ഇതെല്ലാം ഉൾക്കൊള്ളുന്ന പ്രീമിയർ ലീഗിൽ വർഷങ്ങൾക്കു മുൻപ് എനിക്കുണ്ടായ അനുഭവങ്ങളെല്ലാം മനോഹരമായിരുന്നു. ഫീൽഡിലും പുറത്തുമുള്ള ഓരോ കാര്യങ്ങളും ഞാൻ ആസ്വദിച്ചിരുന്നു. എന്നാൽ ഇറ്റലിയിലെ അനുഭവങ്ങളാണ് എന്നെ ഒരു കളിക്കാരനെന്ന നിലയിൽ പൂർണനാക്കിയത്."

"ഇപ്പോഴിത് ഇറ്റലിയിൽ നിന്നും ഞാനെന്തു മനസിലാക്കി എന്ന വിഷയം മാത്രമാണ്. പ്രീമിയർ ലീഗ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാണുമ്പോൾ കളിക്കാരും ടീമും മെച്ചപ്പെട്ടുവെന്ന് മനസിലാക്കാൻ കഴിയുന്നു. പുതിയ വെല്ലുവിളിക്ക് ഞാൻ തയ്യാറാണ്." ലുക്കാക്കു വ്യക്തമാക്കി.

facebooktwitterreddit