Football in Malayalam

ലുക്കാക്കുവിന്റെ ചെൽസി ട്രാൻസ്‌ഫർ സമവാക്യങ്ങളെ മാറ്റിമറിക്കും, നാലു ക്ലബുകളിൽ മാറ്റങ്ങൾക്കു സാധ്യത

Sreejith N
Romelu Lukaku of Fc Internazionale  gestures during the...
Romelu Lukaku of Fc Internazionale gestures during the... / Marco Canoniero/Getty Images
facebooktwitterreddit

ലുക്കാക്കുവിന്റെ ചെൽസി ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് യൂറോപ്യൻ ഫുട്ബോളിൽ ഇപ്പോൾ സജീവമായുള്ളത്. തങ്ങളുടെ മുൻ താരത്തെ ഏതു വിധേനയും ടീമിലെത്തിക്കുന്നതിനു വേണ്ടി നൂറു മില്യൺ യൂറോയുടെ ഓഫർ ചെൽസി നൽകിയെങ്കിലും ഇന്റർ അതു തഴഞ്ഞുവെന്നും എന്നാൽ വിട്ടു കൊടുക്കാൻ തയ്യാറാവാതെ ബ്ലൂസ് നൂറ്റിമുപ്പതു മില്യൺ യൂറോയുടെ ഓഫർ നൽകാൻ തയ്യാറെടുക്കുകയാണ് എന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ.

ഇന്ററും ചെൽസിയും തമ്മിലുള്ള ലുക്കാക്കു ട്രാൻസ്‌ഫർ പൂർത്തിയായാലും അത് ഈ രണ്ടു ക്ലബുകളെയും മാത്രം ബാധിക്കുന്ന വിഷയമായിരിക്കില്ലെന്നാണ് യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലുക്കാക്കു ട്രാൻസ്‌ഫർ ഇന്ററും ചെൽസിയുമടക്കം നാലു ക്ലബുകളെ നേരിട്ടു ബാധിക്കുമെന്നും ഈ ക്ലബുകളിൽ മാറ്റങ്ങളുണ്ടാകാൻ കാരണമാകുമെന്നും സ്‌പാനിഷ്‌ മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറുകയാണെങ്കിൽ പകരക്കാരനെ കണ്ടെത്തേണ്ടത് ഇന്റർ മിലാൻ അത്യാവശ്യമാണ്. അങ്ങനെയാണെങ്കിൽ അറ്റലാന്റയുടെ കൊളംബിയൻ താരമായ ദുവൻ സപ്പട്ടയെയാണ് ഇന്റർ പ്രധാനമായും നോട്ടമിടുന്നത്. നാൽപതു മില്യൺ യൂറോയാണ് സപ്പട്ടയുടെ താരമൂല്യം. ഇതുകൂടാതെ ഫിയോറെന്റീനയുടെ വ്ലാഹോവിച്ച്, റയൽ മാഡ്രിഡിന്റെ ലൂക്ക ജോവിച്ച് എന്നിവരും ഇന്ററിന്റെ പട്ടികയിലുണ്ട്.

സപ്പട്ടയെ ഇന്റർ സ്വന്തമാക്കുകയാണെങ്കിൽ തങ്ങളുടെ പ്രധാന സ്‌ട്രൈക്കർക്ക് പകരക്കാരനെ കണ്ടെത്തേണ്ടത് അറ്റലാന്റയുടെയും ആവശ്യമാണ്. അങ്ങിനെയാണെങ്കിൽ ചെൽസിയിലേക്കാണ് ഇറ്റാലിയൻ ക്ലബിന്റെ ശ്രദ്ധ തിരിയുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചെൽസി ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ടാമി അബ്രഹാമിനെയാണ് അറ്റലാന്റ സപ്പട്ടയെ നഷ്ടപ്പെട്ടാൽ പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit