Football in Malayalam

കിലിയൻ എംബാപ്പെക്കൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു; ലൂക്കാ മോഡ്രിച്ച്

Haroon Rasheed
Luka Modric has admitted he would like to play with Kylian Mbappe
Luka Modric has admitted he would like to play with Kylian Mbappe / Quality Sport Images/GettyImages
facebooktwitterreddit

പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കൊപ്പം റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് ലൂക്കാ മോഡ്രിച്ച്. ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരത്തില്‍ റയൽ മാഡ്രിഡ് പി.എസ്.ജിയെ നേരിടുന്നതിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകോട് സംസാരിക്കവെയാണ് എംബാപ്പെക്കൊപ്പം കളിക്കാനുള്ള താല്‍പര്യം മോഡ്രിച്ച് പ്രകടിപ്പിച്ചത്.

"'മികച്ച കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവരില്‍ ഒരാളാണ് കിലിയന്‍. തീര്‍ച്ചയായും, എനിക്ക് അവനോടൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ട്, നമുക്ക് നോക്കാം," റയല്‍ മാഡ്രിഡ് മധ്യനിര താരമായ മോഡ്രിച്ച് പറഞ്ഞതായി ഗോൾ റിപ്പോര്‍ട്ട് ചെയ്തു.

"മറ്റ് കളിക്കാരെക്കുറിച്ച് സംസാരിക്കുന്നത് ബുദ്ധിമുട്ടാണ്, ക്ലബ്ബുകള്‍ക്ക് ദേഷ്യം വരും, മോശമായി വ്യാഖ്യാനിക്കാന്‍ കഴിയും. പക്ഷേ ടീമില്‍ അവനെ ആവശ്യമില്ലാത്ത ഒരു കളിക്കാരന്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല," എംബാപ്പെയെ കുറിച്ച് മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു.

ഈ സീസണോടെ പി.എസ്.ജിയില്‍ കരാര്‍ അവസാനിക്കുന്ന എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഒരുപക്ഷെ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇരൂ ടീമുകളുടെയും മത്സരം പൂര്‍ത്തിയായാല്‍ എംബാപ്പെയുടെ കാര്യത്തില്‍ റയല്‍ മാഡ്രിഡ് കാര്യമായ നീക്കം നടത്താനും സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit