Football in Malayalam

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ രൂക്ഷമായി ഭാഷയിൽ വിമർശിച്ച് ലൂക്ക മോഡ്രിച്ച്

By Krishna Prasad
Croatia v Slovakia - 2022 FIFA World Cup Qualifier
Croatia v Slovakia - 2022 FIFA World Cup Qualifier / Pixsell/MB Media/GettyImages
facebooktwitterreddit

രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ രൂക്ഷമായി ഭാഷയിൽ വിമർശിച്ച് റയൽ മാഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും മധ്യനിരതാരമായ ലൂക്ക മോഡ്രിച്ച്.

"എന്നെ സംബന്ധിച്ചിടത്തോളം, ഓരോ രണ്ട് വർഷത്തിലും ഒരു ലോകകപ്പ് നടത്തുന്നത് ശരിയല്ല. എല്ലാവരും നാല് വർഷം അതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് അത് സ്പെഷ്യൽ ആകുന്നത്," റയൽ മാഡ്രിഡ്-ഷാക്തർ ഡോണെറ്റ്സ്ക് മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ മോഡ്രിച്ച് പറഞ്ഞു.

Luka, Modric, Matus Bero
Luka Modric / Pixsell/MB Media/GettyImages

"അവർ കളിക്കാരോട് ഒന്നും ചോദിക്കുന്നില്ല, അവർ ചോദിക്കാതെ തന്നെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു, സത്യസന്ധമായി പറഞ്ഞാൽ എനിക്ക് രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് കാണാൻ ആഗ്രഹമില്ല," താരം കൂട്ടിച്ചേർത്തു.

റയലിൽ തന്റെ സഹതാരമായ കരീം ബെൻസിമയുടെ ബാലൺ ഡി'ഓർ സാധ്യതകളെ പറ്റിയും മോഡ്രിച്ച് പ്രതികരിച്ചു. "നമുക്ക് നോക്കാം, നിരവധി മത്സരാർത്ഥികൾ ഉണ്ട്, കരീം അവരിൽ ഒരാളാണ്, അവൻ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," താരം പറഞ്ഞു.

"അവൻ എല്ലായ്‌പോഴും ഉയർന്ന തലത്തിലാണ് കളിക്കുന്നത്, ഒടുവിൽ ഫ്രാൻസിനൊപ്പം ഒരു കിരീടവും നേടി, അത് പ്രധാനമാണ്. അവൻ തീർച്ചയായും പുരസ്‌കാരത്തിന് വേണ്ടിയുള്ള മികച്ച സ്ഥാനാർത്ഥികളിൽ ഒരാളാണ്," മോഡ്രിച്ച് വ്യക്തമാക്കി.

അതേ സമയം, തങ്ങളുടെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്‌സി ഷെരീഫിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ റയൽ മാഡ്രിഡ്, ഷാക്തറിനെതിരെയുള്ള മത്സരത്തിലൂടെ വിജയവഴികളിലേക്ക് തിരിച്ചെത്താനാവും ലക്ഷ്യമിടുക. നാളെ ഇന്ത്യൻ സമയം പുലർച്ചെ 12:30നാണ് റയൽ മാഡ്രിഡ്-ഷാക്തർ ഡോണെറ്റ്സ്ക് മത്സരം.


facebooktwitterreddit