Champions League

'തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ട്' - ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ലൂക്ക മോഡ്രിച്ച്

Ali Shibil Roshan
Modric is confident Real Madrid can come back in the Champions League semi-final second leg
Modric is confident Real Madrid can come back in the Champions League semi-final second leg / Quality Sport Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ തിരിച്ചുവരാൻ കഴിയുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് റയൽ മാഡ്രിഡ് മധ്യനിരതാരം ലൂക്ക മോഡ്രിച്ച്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്രൊയേഷ്യൻ താരം. ആദ്യ പാദത്തിൽ സിറ്റിയോട് 4-3ന് പരാജയപ്പെട്ട റയലിന്, ഫൈനലിലേക്ക് മുന്നേറാൻ അടുത്ത പാദത്തിൽ വിജയം അനിവാര്യമാണ്.

"തിരിച്ചുവരാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ആദ്യ പാദത്തിൽ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ല. നാളേക്ക് വേണ്ടി ഞങ്ങൾ കഠിനമായി പരിശീലിച്ചു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ ഞങ്ങൾ ഫൈനലിലേക്ക് മുന്നേറും," മോഡ്രിച്ച് പറഞ്ഞതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

"ശക്തമായ വ്യക്തിത്വമുള്ള, അതിശയിപ്പിക്കുന്ന കളിക്കാർ ഞങ്ങൾക്കുണ്ട്. ഈ ക്ലബ്ബിനായി ഒരുപാട് പേർ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഒരുപാട് പേര് [ഇവിടെ പല] കാര്യങ്ങൾ നേടിയിട്ടുണ്ട്. ഈ ടീമിനാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉള്ളത്. പിച്ചിൽ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ആരാധകർ എപ്പോഴും ഞങ്ങളെ പിന്തുണക്കുന്നു, അതിനാൽ ഞങ്ങൾ ഒരിക്കലും വിട്ടു കൊടുക്കില്ല. അതാണ് ഈ ടീം ഞങ്ങളെ പഠിപ്പിച്ചത്," മോഡ്രിച്ച് കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിൽ വെച്ച് മെയ് 5ന് ഇന്ത്യൻ സമയം 12:30amമിനാണ് സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദം.


facebooktwitterreddit