World News

ഫ്രീ ട്രാൻഫറിൽ അർജന്റീനിയൻ ക്ലബ് റിവർ പ്ലേറ്റിലേക്ക് ചേക്കേറാനൊരുങ്ങി ലൂയിസ് സുവാരസ്

Vaisakh. M
River Plate have emerged as a possible destination for Luis Suarez
River Plate have emerged as a possible destination for Luis Suarez / Juan Manuel Serrano Arce/GettyImages
facebooktwitterreddit

മുൻ ലിവർപൂൾ, ബാഴ്സലോണ താരം ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് അർജന്റീനിയൻ ലീഗിലേക്ക് ചേക്കേറിയേക്കുമെന്ന്റിപ്പോർട്ട്‌. അർജന്റീനിയൻ ക്ലബ്ബായ റിവേർ പ്ലേറ്റിലേക്ക് താരം ചേക്കേറാൻ സാധ്യതയുണ്ടെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട്‌ ചെയ്യുന്നു.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയി റിവർ പ്ലേറ്റിലേക്കുള്ള സുവാരസിന്റെ ട്രാൻസ്ഫർ പ്രഖ്യാപിക്കുമെന്ന് താരത്തിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന മുണ്ടോ ഡിപ്പോർട്ടിവ, റിവർ പ്ലേറ്റിലേക്ക് ചേക്കേറുന്ന കാര്യത്തിൽ സുവാരസിൽ നിന്ന് ഒരു ഉത്തരം അർജന്റീൻ ക്ലബ് ഉടൻ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കുന്നു.

അതേ സമയം, കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനാവുന്ന സുവാരസ് നിലവിൽ ഇബിസയിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

സുവാരസിന് വേണ്ടി റിവർ പ്ലേറ്റ് ശ്രമം നടത്തിയെന്ന് സ്ഥിരീകരിച്ച അർജന്റീൻ ക്ലബിന്റെ പരിശീലകൻ മാഴ്‌സെലോ ഗല്ലാർഡോ, താരത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

"സാധ്യതകളുണ്ട്. രണ്ടിൽ ഒന്ന് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അതിനുമുമ്പ് നമ്മൾ ഇന്ന് ഉള്ളതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അവർ ഒപ്പിട്ടാൽ അത് സ്ക്വാഡിനെ സമ്പന്നമാക്കാനും മറ്റൊരു പ്രതീക്ഷക്കും വകനൽകുന്നു," ഞായറാഴ്ച ലാനസിനെതിരെ റിവർ പ്ലേറ്റിന്റെ 2-1ന്റെ വിജയത്തിന് ശേഷം സുവാരസിനെയും കൊളംബിയൻ സ്‌ട്രൈക്കർ മിഗ്വൽ ബോർജയെയും സൈൻ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഗല്ലാർഡോ പറഞ്ഞു.

"സുവാരസ് ഒരു എലീറ്റ് കളിക്കാരനാണ്, അദ്ദേഹം കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ഇപ്പോൾ സുഖം പ്രാപിക്കുന്നു. ഞങ്ങൾ ശ്രമം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഇച്ഛാശക്തിയുണ്ട്, ഉത്സാഹമുണ്ട്, അത് നല്ലതാണ്," സുവാരസിനെ പ്രശംസിച്ച് കൊണ്ട് ഗല്ലാർഡോ പറഞ്ഞു.

"അവൻ ഉത്സാഹം കാണിച്ചില്ലെങ്കിൽ ഞങ്ങൾ ഇവിടെ കാത്തിരിക്കില്ലായിരുന്നു. അത് ഒരു തീരുമാനമായിരിക്കും, അത് സാധ്യമാകുമ്പോൾ അത് സാധ്യമാണോ എന്ന് ഞങ്ങൾ നോക്കും. നിങ്ങൾ ആളുകളോട് കള്ളം പറയുകയോ വളരെയധികം ആവേശം ജനിപ്പിക്കുകയോ ചെയ്യേണ്ടതില്ല," ഗല്ലാർഡോ കൂട്ടിച്ചേർത്തു.

അത്ലറ്റിക്കോ മാഡ്രിഡ്‌ വിടാനൊരുങ്ങുന്നതോടെ സുവാരസിനായി നിരവധി ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയും അമേരിക്കൻ വമ്പന്മാരായ ഇന്റർ മയാമിയും താരത്തിനായി മുന്നിലുണ്ടായിരുന്നു.

ജൂലിയാൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു റിവർ പ്ലേറ്റ്. അവസാനം അത് സുവാരസിൽ എത്തി നിൽക്കുകയായിരുന്നു. വെലെസ് സാർസ്ഫീൽഡിനെ തകർത്ത് കോപ്പ ലിബർട്ടഡോറസിന്റെ ക്വാർട്ടർ ഫൈനലിലെത്താൻ സാധിച്ചാൽ അത് സുവാരസിനെ ക്ലബ്ബിലെത്തിക്കാൻ സഹായിച്ചേക്കുമെന്നും റിപ്പോർട്ട്‌ കൂട്ടിച്ചേർക്കുന്നുണ്ട്.


facebooktwitterreddit