Football in Malayalam

"റൊണാൾഡോയെ ശ്രദ്ധിക്കണം' - അത്ലറ്റികോ മാഡ്രിഡിനു മുന്നറിയിപ്പു നൽകി ലൂയിസ് സുവാരസ്

Sreejith N
Uruguay v Portugal: Round of 16 - 2018 FIFA World Cup Russia
Uruguay v Portugal: Round of 16 - 2018 FIFA World Cup Russia / Julian Finney/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അത്ലറ്റികോ മാഡ്രിഡ് കളിക്കേണ്ടതിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ്. ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കുന്ന ഇരുപാദ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിലാണ് രണ്ടു ക്ലബുകളും തമ്മിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ചാമ്പ്യൻസ് ലീഗിലും ലീഗിലുമായി റൊണാൾഡൊക്കെതിരെ മുൻപ് പല തവണ കീഴടങ്ങേണ്ടി വന്നിട്ടുള്ള അത്ലറ്റികോ മാഡ്രിഡ് താരത്തിന്റെ സാന്നിധ്യത്തെ കരുതലോടെ തന്നെ നേരിടണം എന്നാണു സുവാരസ് പറയുന്നത്. അതേസമയം ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ ഏറ്റവും മികച്ച ടീമുകളെ തോൽപ്പിച്ച മതിയാവൂവെന്നും സുവാരസ് വ്യക്തമാക്കി.

"ഒരു കളിക്കാരനെന്ന നിലയിൽ തനിക്കെന്തു കഴിയുമെന്ന് താരം കാണിച്ചു കൊണ്ടിരിക്കുകയാണ്. യുണൈറ്റഡിൽ താരം മുമ്പത്തേക്കാൾ പ്രധാനപ്പെട്ട ഒരു ഘടകമാണ്, അത്തരം താരങ്ങളെ നമ്മൾ കരുതിയിരിക്കുക തന്നെ വേണം." സ്‌പാനിഷ്‌ മാധ്യമം മുണ്ടോ ഡീപോർറ്റീവോയോട് സംസാരിക്കുമ്പോൾ സുവാരസ് പറഞ്ഞു.

"ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ നമ്മൾ ഏറ്റവും മികച്ച ടീമുകളെ തന്നെ നേരിടേണ്ടി വരും. അതുകൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇവിടെയുള്ളത്, യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായതു കൊണ്ട്. നമ്മൾ എല്ലാവരെയും അതിനായി കീഴടക്കേണ്ടതുണ്ട്." സുവാരസ് സഹതാരങ്ങളെ ഓർമിപ്പിച്ചു.

പ്രീമിയർ ലീഗിൽ ലിവർപൂളിനു വേണ്ടി കളിച്ചിരുന്ന സമയത്തും സ്പെയിനിൽ ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന സമയത്തും റൊണാൾഡൊക്കെതിരെ കളിച്ചിട്ടുള്ള താരമാണ് ലൂയിസ് സുവാരസ്. ഈ സീസണിൽ ലീഗിലും ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായി റൊണാൾഡോ നിൽക്കുമ്പോൾ ലീഗിൽ എട്ടു ഗോളുകൾ നേടിയ സുവാരസിനു ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ മാത്രമേ വല കുലുക്കാൻ കഴിഞ്ഞിട്ടുള്ളൂ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit