Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിനെതിരെ എറിക് ടെൻ ഹാഗിന് മുന്നറിയിപ്പ് നൽകി ലൂയിസ് വാൻ ഗാൽ

Haroon Rasheed
2022-03-28 Training Session and Press Conference - Netherlands Mens Football Team
2022-03-28 Training Session and Press Conference - Netherlands Mens Football Team / BSR Agency/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണനയിലുള്ള എറിക് ടെന്‍ ഹാഗിന് മുന്നറിയിപ്പുമായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനും ഇപ്പോള്‍ ഡച്ച് ടീമിന്റെ പരിശീലകനുമായ ലൂയീസ് വാന്‍ ഗാല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ഫുട്‌ബോള്‍ ക്ലബ് അല്ലെന്നും അതിനാല്‍ അവിടെക്ക് ചേക്കേറരുതെന്നുമാണ് ടെൻ ഹാഗിന് വാൻ ഗാൽ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

"എറിക് ടെന്‍ ഹാഗ് ഒരു മികച്ച പരിശീലകനാണ്, അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എപ്പോഴും നല്ലതാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു വാണിജ്യ ക്ലബ്ബാണ്, അതിനാല്‍ ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. പകരം അദ്ദേഹം ഒരു ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് പോകണം," വാന്‍ ഗാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

"എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ അവനോട് പറയാന്‍ പോകുന്നില്ല. അദ്ദേഹത്തിന് എന്നെ വിളിക്കാം. ചിലപ്പോള്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കും. പക്ഷേ അവന്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബിനെ തിരഞ്ഞെടുക്കണം, വാണിജ്യ ക്ലബ്ബിനെയല്ല," വാന്‍ ഗാല്‍ വ്യക്തമാക്കി.

സമ്മറില്‍ പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുന്ന യുണൈറ്റഡിന്റെ പരിഗണനയിലുള്ള വ്യക്തിയാണ് അയാക്‌സിന്റെ പരിശീലകനായ എറിക് ടെന്‍ ഹാഗ്. ക്ലബ് പരിശീലകസ്ഥാനത്തേക്ക് ടെൻ ഹാഗിനെ ഇതിനോടകം യുണൈറ്റഡ് അഭിമുഖം ചെയ്യുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit