റൊണാൾഡോക്ക് ആവശ്യക്കാരേറുന്നു, താരത്തെ ബയേൺ മ്യൂണിക്കിലെത്തിക്കാൻ ആവശ്യപ്പെട്ട് ക്ലബ് ഇതിഹാസം


ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബയേൺ മ്യൂണിക്കിലെത്തിക്കാൻ ആവശ്യപ്പെട്ട് ക്ലബിന്റെ ഇതിഹാസതാരമായ ലോതർ മത്തെവൂസ്. ജർമൻ ക്ലബിൽ റൊണാൾഡോ എത്തുന്നത് 'സെക്സിയായ' കാര്യമായിരിക്കും എന്നു വിശേഷിപ്പിച്ച അദ്ദേഹം ക്ലബ് വിടാൻ ആവശ്യപ്പെടുന്ന റോബർട്ട് ലെവൻഡോസ്കിക്ക് പകരക്കാരനായി റൊണാൾഡോക്ക് മാറാൻ കഴിയുമെന്നും പറഞ്ഞു.
വരുന്ന സീസണിൽ കിരീടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ സാധ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ വേണ്ടിയും ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതിനും വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് റൊണാൾഡോ അറിയിച്ചിരുന്നു. ചെൽസി, നാപ്പോളി എന്നീ ക്ലബുകൾക്കൊപ്പം താരത്തെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കും ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Lothar Matthaus urges Bayern Munich to complete 'sexy' transfer for Cristiano Ronaldo https://t.co/Ept6Rv5hU5
— MailOnline Sport (@MailSport) July 5, 2022
"റൊണാൾഡോ ബയേണിലെത്തുന്നത് സെക്സിയായിരിക്കും. നിങ്ങൾ ലഭ്യമായവ പരിഗണിച്ച് അതിലൂടെ മുന്നോട്ടു പോകണം എന്നാണു പറയാനുള്ളത്. ഇപ്പോഴും ശാരീരികാപരമായി മികച്ച നിലയിലുള്ള റൊണാൾഡോക്ക് ഒന്നോ രണ്ടോ വർഷങ്ങൾ കൂടി ക്ലബ്ബിനെ സഹായിക്കാൻ കഴിയും. ലെവൻഡോസ്കിയുടെ ട്രാൻസ്ഫർ ഫീസ് നിങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. ഞാനതിനെ കുറിച്ച് ചിന്തിക്കും."
"മാനെ, മുള്ളർ, റൊണാൾഡോ, കോമാൻ എന്നിവരൊപ്പം ചേർന്നിട്ടുള്ള ആക്രമണനിരക്ക് നിരവധി ഗോളുകൾ നേടാൻ കഴിയും. ഇവിടെയും മത്സരങ്ങളുടെ സമ്മർദ്ദവും പ്രകടനത്തിന്റെ നിലവാരവും വളരെ കൂടുതലായതിനാൽ ആർക്കും വിശ്രമം ഉണ്ടാകില്ല. ഗ്നാബ്രി ചിലപ്പോൾ ക്ലബ് വിട്ടേക്കാം, അതിനു ശേഷം സാമ്പത്തികപരമായി എല്ലാം ശരിയായ നിലയിലാകും." സ്കൈ ജർമനിയോട് മത്തേവൂസ് പറഞ്ഞു.
2018ൽ ബയേൺ മ്യൂണിക്കിന് റൊണാൾഡോയെ സ്വന്തമാക്കാൻ അവസരം ഉണ്ടായിട്ടും അവരത് തഴഞ്ഞുവെന്ന് ക്ലബ് പ്രസിഡന്റ് റുമേനിഗ മുൻപ് വെളിപ്പെടുത്തിയിരുന്നു. അന്ന് റോബർട്ട് ലെവൻഡോസ്കിയിൽ വിശ്വാസമർപ്പിച്ച് റൊണാൾഡോയെ വേണ്ടെന്നു വെച്ച ബയേൺ അതെ ലെവൻഡോസ്കിക്ക് പകരം റൊണാൾഡോയെ ടീമിലെത്തിക്കുമോയെന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.