Football in Malayalam

"ലെവൻഡോസ്‌കി എന്തുകൊണ്ട് വിജയിച്ചില്ലെന്ന് മനസിലായില്ല"- ബയേൺ താരമാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്ന് മത്തേവൂസ്

Sreejith N
Ballon D'Or : Ceremony At Theatre Du Chatelet In Paris
Ballon D'Or : Ceremony At Theatre Du Chatelet In Paris / Aurelien Meunier/GettyImages
facebooktwitterreddit

റോബർട്ട് ലെവൻഡോസ്‌കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതിൽ അസംതൃപ്‌തി പ്രകടിപ്പിച്ച് ജർമൻ ഇതിഹാസമായ ലോതർ മത്തേവൂസ്. മെസിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ ലെവൻഡോസ്‌കിയാണ് ഇത്തവണ പുരസ്‌കാരം അർഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബാലൺ ഡി ഓർ വോട്ടെടുപ്പിൽ റോബർട്ട് ലെവൻഡോസ്‌കി 580 പോയിന്റുകൾ നേടിയപ്പോൾ ലയണൽ മെസി 613 പോയിന്റുകൾ നേടിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ കരിയറിൽ ഏഴാമത്തെ ബാലൺ ഡി ഓറാണ് അർജന്റീന നായകൻ സ്വന്തം പേരിലാക്കുന്നത്. ഇതോടെ ഏറ്റവുമധികം ബാലൺ ഡി ഓർ നേടിയ താരമെന്ന തന്റെ സ്വന്തം റെക്കോർഡും മെസി തിരുത്തി.

കോപ്പ അമേരിക്കയുൾപ്പെടെയുള്ള നേട്ടങ്ങൾ മെസിയുടെ പേരിൽ ഉണ്ടെങ്കിലും ഈ വർഷം ഗോൾവേട്ടയിൽ മുന്നിലായതിന്റെയും കഴിഞ്ഞ സീസണിൽ അർഹിച്ച അവാർഡ് ഒഴിവാക്കിയതിന്റെ പേരിൽ നേടാനാവാതെ പോയതിന്റെയും പശ്ചാത്തലത്തിൽ ലെവൻഡോസ്‌കിക്ക് ബാലൺ ഡി ഓർ നൽകണമെന്ന അഭിപ്രായം നേരത്തെ തന്നെ ഉയർന്നിരുന്നു. മത്തേവൂസ് പറയുന്നതും അതു തന്നെയാണ്.

"എനിക്കൊന്നിനെക്കുറിച്ചും ഒന്നുമറിയില്ലെന്നാണ് സത്യസന്ധമായ കാര്യം. മെസിയും നാമനിർദ്ദേശം ലഭിച്ച മറ്റു താരങ്ങളോടുമുള്ള ബഹുമാനത്തോടു കൂടി പറയട്ടെ, ലെവൻഡോസ്‌കിയോളം ഇത് മറ്റാരും അർഹിക്കുന്നില്ല. ആഴ്‌ച തോറും താരം അത് കാണിക്കുന്നു. റൊണാൾഡോ ലെവൻഡോസ്‌കിയെ പോലെ സ്ഥിരതയുള്ളവനും അസാധാരണ താരവുമല്ല. അദ്ദേഹം വിജയം നേടാതിരിക്കാൻ എന്താണ് കാരണമെന്ന് മനസിലാവുന്നില്ല." സ്കൈ സ്പോർട്സിനോട് മത്തേവൂസ് പറഞ്ഞു.

അതേസമയം ഗോൾസ്കോറിങ് മാത്രമല്ല മെസിയെ ഇവരേക്കാൾ മുന്നിൽ നിർത്തുന്നതെന്നാണ് താരത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ടീമിന്റെ പ്രകടനത്തെ മുഴുവൻ മുന്നോട്ടു കൊണ്ടു പോകാൻ കഴിവുള്ള താരം കോപ്പ അമേരിക്ക ടൂർണമെന്റിൽ ടോപ് ഗോൾസ്കോറർ, ടോപ് അസിസ്റ്റ് മേക്കർ, ബെസ്റ്റ് പ്ലെയർ എന്നീ പുരസ്‌കാരങ്ങൾ നേടിയത് ഇതിനു തെളിവാണ്.

facebooktwitterreddit