ഗാരെത് ബെയിലിനെ സ്വന്തമാക്കിയതിന് ലോസ് ആഞ്ചലസ് എഫ്.സി ഇന്റര്‍ മയാമിക്ക് 50000 ഡോളർ നൽകേണ്ടി വരും

ഇന്റര്‍ മയാമിയുടെ 'ഡിസ്കവറി ലിസ്റ്റിൽ' ഉണ്ടായിരുന്ന ഗാരെത് ബെയിലിനെ സൈന്‍ ചെയ്തതിന് ലോസ് ആഞ്ചലസ് എഫ്.സി 50000 ഡോളർ ഇന്റർ മയാമിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ട്.
റയല്‍ മാഡ്രിഡില്‍ ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ബെയില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ലോസ് ആഞ്ചസ് എഫ്.സിയിലെത്തിയത്.
എന്നാൽ ഇന്റർ മയാമിയുടെ 'ഡിസ്കവറി ലിസ്റ്റിൽ' ഉണ്ടായിരുന്ന താരമാണ് ബെയിൽ. അതായാത് ഇന്റർ മയാമിക്ക് ടീമിലെത്തിക്കാൻ താത്പര്യമുള്ള കളിക്കാരനായിരുന്നു ബെയിൽ. അതിനാൽ അവർ താരത്തെ സ്വന്തമാക്കാനുള്ള അവകാശം എംഎൽഎസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിരുന്നു.
മേജര്‍ സോക്കര്‍ ലീഗിലെ നിയമപ്രകാരം ഓരോ ക്ലബുകൾക്കും അവരുടെ ഡിസ്കവറി ലിസ്റ്റിൽ ഏഴ് കളിക്കാരെ വരെ ഉൾപ്പെടുത്താൻ കഴിയും. ഇന്റർ മയാമിയുടെ ഡിസ്കവറി ലിസ്റ്റിൽ ഉണ്ടായിരുന്ന ബെയിലിനെ ടീമിലെത്തിച്ചത് കൊണ്ട് ലോസ് ആഞ്ചലസ് എഫ്സി ഇന്റർ മയാമിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സ്പാനിഷ് മാധ്യമമായ ഡയാരിയോ എഎസാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ആഞ്ചലസ് എഫ്സി ഇന്റർ മയാമിക്ക് 50000 ഡോളർ (39 ലക്ഷത്തിൽ പരം ഇന്ത്യൻ രൂപ) നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.