Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനുള്ള ലിവർപൂളിന്റെ സാധ്യതാ ഇലവൻ

Ali Shibil Roshan
Liverpool are in fine form
Liverpool are in fine form / David Ramos/GettyImages
facebooktwitterreddit

പ്രീമിയർ ലീഗ് 2021/22 സീസണിൽ അപരാജിതരായി കുതിക്കുന്ന ലിവർപൂൾ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് തങ്ങളുടെ അടുത്ത മത്സരത്തിൽ നേരിടുന്നത്. ഒക്ടോബർ 24ന്, ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് ഇത്തവണ പ്രീമിയർ ലീഗ് കിരീടസാധ്യത കൽപിക്കപ്പെടുന്ന ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ഈയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ വിജയം കുറിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഇരു ടീമുകളും ഓൾഡ് ട്രാഫോഡിൽ മത്സരത്തിനിറങ്ങുക. 2 ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം 3 ഗോളുകൾ നേടി അറ്റലാന്റക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ, അതേ സ്കോറിന് തന്നെയാണ് ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡിനെയും പരാജയപ്പെടുത്തിയത്.

ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഈ മത്സരത്തിൽ ലിവർപൂളിന്റെ സാധ്യതാ ഇലവൻ എങ്ങെനെയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇവിടെ 90Min.

1. ഗോൾകീപ്പർ & പ്രതിരോധതാരങ്ങൾ

Alisson Becker
Alisson Becker / David Ramos/GettyImages

അലിസ്സൺ ബെക്കർ (ഗോൾകീപ്പർ) - മികച്ച സേവുകളോടെ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെയുള്ള ലിവർപൂളിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരം തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ഗോൾവല കാക്കുക.

ട്രെന്റ് അലക്‌സാണ്ടർ-അർണോൾഡ് (റൈറ്റ്-ബാക്ക്) - സീസണിൽ ഇത് വരെ സമ്മിശ്രമായ പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളതെങ്കിലും, ആദ്യ ഇലവനിൽ ഇടം നേടിയേക്കും.

വിർജിൽ വാൻ ഡൈക്ക് (സെന്റർ-ബാക്ക്)- പരിക്കിൽ നിന്ന് മുക്തനായതിന് ശേഷം തന്റെ പൂർണമികവിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് ഡച്ച് താരം. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ലിവർപൂൾ നിരയിൽ താരത്തിന്റെ സാന്നിധ്യം ഏറെക്കുറെ ഉറപ്പാണ്.

ജോയൽ മാറ്റിപ് (സെന്റർ-ബാക്ക്) - ഈ സീസണിൽ ലിവർപൂൾ കളിച്ച 8 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഏഴിലും കളത്തിലിറങ്ങിയ താരം തന്നെയാവും പ്രതിരോധത്തിൽ വാൻ ഡൈക്കിന്റെ പങ്കാളി.

ആൻഡ്രൂ റോബർട്സൺ (ലെഫ്റ്റ്-ബാക്ക്) - അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ മോ സലാ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയ താരം ആദ്യ ഇലവനിലെ തന്റെ സ്ഥാനം നിലനിറുത്തിയേക്കും.

2. മധ്യനിര താരങ്ങൾ

Fabinho
Fabinho / Quality Sport Images/GettyImages

ഫാബീന്യോ (ഡിഫൻസീവ് മിഡ്‌ഫീൽഡർ) - അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ചുവന്ന ചെകുത്താന്മാർക്കെതിരെ ആദ്യ മുതൽ തന്നെ യുർഗൻ ക്ലോപ്പ് കളിപ്പിച്ചേക്കും.

ജോർദാൻ ഹെൻഡേഴ്സൺ (സെൻട്രൽ മിഡ്‌ഫീൽഡർ) - ഈ സീസണിൽ ലിവർപൂൾ കളിച്ച 12ൽ 11ലും കളത്തിലിറങ്ങിയ താരം ടീമിലെ സ്ഥിരസാന്നിധ്യമാണ്.

നാബി കെയ്റ്റ (സെൻട്രൽ മിഡ്‌ഫീൽഡർ) - അത്ലറ്റികോ മാഡ്രിഡിന് എതിരെ ഒരു തകർപ്പൻ ഗോൾ നേടിയ താരം ആദ്യ ഇലവനിൽ തുടർന്നേക്കും.

3. മുന്നേറ്റനിര താരങ്ങൾ

Atletico Madrid vs Liverpool - UEFA Champions League
Mo Salah / Anadolu Agency/GettyImages

മുഹമ്മദ് സലാ (റൈറ്റ് ഫോർവേഡ്) - കഴിഞ്ഞ ഒൻപത് മത്സരങ്ങളിലും ലിവർപൂളിന് വേണ്ടി ഗോൾ വല കുലുക്കിയ താരം മികച്ച ഫോമിലാണുള്ളത്.

റോബർട്ടോ ഫിർമിനോ (സ്‌ട്രൈക്കർ) - ലിവർപൂളിന്റെ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഹാട്രിക്ക് കരസ്ഥമാക്കിയ താരം ആദ്യ ഇലവനിൽ തന്നെ ഉണ്ടാകാനാണ് സാധ്യത.

സാഡിയോ മാനെ (ലെഫ്റ്റ് ഫോർവേഡ്) - ഈ സീസണിലിതു വരെ എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുള്ള താരവും മികച്ച ഫോമിലാണ്.


facebooktwitterreddit