Transfers

ലിവർപൂളുമായി ഡാർവിൻ നൂനസ് ഉടന്‍ കരാറൊപ്പിടും; മെഡിക്കല്‍ ഇന്ന് നടത്തിയേക്കും

Haroon Rasheed
Liverpool are close to completing the signing of Darwin Nunez from Benfica
Liverpool are close to completing the signing of Darwin Nunez from Benfica / Carlos Rodrigues/GettyImages
facebooktwitterreddit

ബെന്‍ഫിക്കയുടെ ഉറുഗ്വെയന്‍ യുവതാരം ഡാര്‍വിന്‍ നുനസിനെ സ്വന്തമാക്കുന്നതിനരികെ ലിവര്‍പൂള്‍. ബെന്‍ഫിക്കയും ലിവര്‍പൂളും തമ്മില്‍ 85 മില്യന്‍ പൗണ്ടിന് നുനസിനെ കൈമാറാന്‍ ധാരണയായിട്ടുണ്ടെന്നും ഇന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കുമെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ചയായി ലിവര്‍പൂള്‍ പ്രതിനിധി ജൂലിയാന്‍ വാര്‍ഡ് ബെന്‍ഫിക്ക പ്രതിനിധി പെഡ്രോ മാര്‍ക്കസുമായി നൂനസിനെ ടീമിലെത്തിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി ലിസ്ബണിലായിരുന്നു. 64 മില്യന്‍ പൗണ്ടിന്റെ ലിവര്‍പൂള്‍ നൂനസിനായി നല്‍കുക. കൂടാതെ 12.8 മില്യന്‍ പൗണ്ട് താരത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും 8.5 മില്യന്‍ പൗണ്ട് ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും നല്‍കുന്ന കരാറിലാണ് ലിവര്‍പൂള്‍ എത്തിയിട്ടുള്ളത്. അതേ സമയം, 68 മില്യന്‍ പൗണ്ടും, ബോണസായി 17 മില്യൺ പൗണ്ടും ബെന്‍ഫിക്ക മുന്നോട്ടുവെച്ചിരുന്ന പ്രപോസല്‍.

ആഴ്ചയില്‍ 120,000 പൗണ്ട് ലഭിക്കുന്ന രീതിയില്‍ ആറു വര്‍ഷത്തെ കരാറിലാണ് നൂനസ് ഒപ്പുവെക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കരാറിലെ ബോണസുകൾക്കുള്ള വ്യവസ്ഥകൾ പാലിക്കപ്പെട്ടാൽ, ലിവര്‍പൂള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാകാന്‍ നുനസിന് കഴിയും. നിലവില്‍ ലിവര്‍പൂളിന്റെ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കാണ് ടീമിലെ ഏറ്റവും വിലയേറിയ താരം. വാന്‍ ഡൈക്കിനെ 75 മില്യണ്‍ പൗണ്ട് മുടക്കിയായിരുന്നു ലിവര്‍പൂള്‍ ടീമിലെത്തിച്ചത്.

22കാരനായ നൂനസ് ബെന്‍ഫിക്കയില്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. സാദിയോ മാനെ അടുത്ത സീസണില്‍ ലിവര്‍പൂള്‍ വിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനാല്‍ മാനെയ്ക്ക് പകരം മികച്ച ഒരു സ്‌ട്രൈക്കറെ ലിവര്‍പൂള്‍ മാനേജര്‍ യൂര്‍ഗന്‍ ക്ലോപ്പ് തേടുകയായിരുന്നു. ബെന്‍ഫിക്കയ്ക്ക് വേണ്ടി 2020 സെപ്റ്റംബര്‍ മുതല്‍ കളിക്കുന്ന നൂനസ് 85 മത്സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ അവർക്കായി നേടിയിട്ടുണ്ട്.

facebooktwitterreddit