Football in Malayalam

യുവേഫ അവാർഡ്‌സിൽ ചെൽസിയുടെയും ബാഴ്‌സലോണയുടെയും സമഗ്രാധിപത്യം

Sreejith N
Chelsea v Arsenal - UEFA Europa League Final
Chelsea v Arsenal - UEFA Europa League Final / Dan Mullan/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനൊപ്പം യുവേഫയുടെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചെൽസിയുടെയും ബാഴ്‌സയുടെയും സമഗ്രാധിപത്യം. പുരുഷ വിഭാഗത്തിലെ അവാർഡിൽ ഭൂരിഭാഗവും ചെൽസി സ്വന്തമാക്കിയപ്പോൾ വനിതാ വിഭാഗത്തിലെ അവാർഡിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം ബാഴ്‌സലോണ ഫെമിനി ടീം തൂത്തു വാരി.

യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്ൻ, സഹതാരമായ എൻഗോളോ കാന്റെ എന്നിവരെ മറികടന്ന് ജോർജിന്യോയാണ് സ്വന്തമാക്കിയത്. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കപ്പും സ്വന്തമാക്കിയതാണ് ജോർജിന്യോയെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കാൻ കാരണമായത്.

പ്രീമിയർ ലീഗ് സ്വന്തമാക്കുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്‌ത പെപ് ഗ്വാർഡിയോള, ഇറ്റലിക്ക് യൂറോ കിരീടം നൽകിയ റോബർട്ടോ മാൻസിനി എന്നിവരെ മറികടന്ന് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നൽകിയ തോമസ് ടുഷെലാണ് മികച്ച പരിശീലകൻ. കാന്റെ മികച്ച മധ്യനിര താരമായും റൂബൻ ഡയസ് മികച്ച ഡിഫെൻഡറായും ഏർലിങ് ഹാലാൻഡ് ഫോർവേഡായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മെൻഡിയാണ് ഗോൾകീപ്പർ.

യൂറോ കപ്പ് മത്സരത്തിനിടെ കാർഡിയാക് അറസ്റ്റ് നേരിടേണ്ടി വന്ന ക്രിസ്റ്റ്യൻ എറിക്‌സണിന്റെ ജീവൻ രക്ഷിച്ച ഡെന്മാർക്ക് നായകൻ സിമോൺ ക്യർ, അവിടുണ്ടായിരുന്ന മെഡിക്കൽ ടീം, യുവേഫ വെന്യൂ മെഡിക്കൽ ഓഫീസേഴ്‌സ് എന്നിവർ യുവേഫ പ്രസിഡൻഷ്യൽ അവാർഡും ഏറ്റുവാങ്ങി. അതേസമയം വനിതാ വിഭാഗത്തിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം ബാഴ്‌സ ഫെമിനി ടീമാണ് സ്വന്തമാക്കിയത്.

യുവേഫ അവാർഡ്‌സ് (പുരുഷ വിഭാഗം)

പ്ലെയർ ഓഫ് ദി ഇയർ - ജോർജിന്യോ (ചെൽസി)

കോച്ച് ഓഫ് ദി ഇയർ - തോമസ് ടുഷെൽ (ചെൽസി)

ഗോൾകീപ്പർ ഓഫ് ദി ഇയർ - എഡ്‌വേഡ്‌ മെൻഡി (ചെൽസി)

ഡിഫൻഡർ ഓഫ് ദി ഇയർ - റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)

മിഡ്‌ഫീൽഡർ ഓഫ് ദി ഇയർ - എൻഗോളോ കാന്റെ (ചെൽസി)

ഫോർവേഡ് ഓഫ് ദി ഇയർ - എർലിങ് ബ്രൂട് ഹാലൻഡ് (ബൊറൂസിയ ഡോർട്മുണ്ട്)

പ്രെസിഡന്റ്സ് അവാർഡ് - ഡെന്മാർക്ക് ക്യാപ്റ്റൻ സിമോൺ ക്യർ, മെഡിക്കൽ ടീം

യുവേഫ അവാർഡ്‌സ് (വനിതാ വിഭാഗം)

പ്ലെയർ ഓഫ് ദി ഇയർ - അലെക്സിയ പുറ്റല്ലാസ് (ബാഴ്‌സലോണ)

കോച്ച് ഓഫ് ദി ഇയർ - ലൂയിസ് കോർട്ടെസ് (ബാഴ്‌സലോണ)

ഗോൾകീപ്പർ ഓഫ് ദി ഇയർ - സാന്ദ്ര പനോസ് (ബാഴ്‌സലോണ)

ഡിഫൻഡർ ഓഫ് ദി ഇയർ - ഐറിൻ പരഡെസ് (പിഎസ്‌ജി)

മിഡ്‌ഫീൽഡർ ഓഫ് ദി ഇയർ - അലെക്സിയ പുറ്റെല്ലസ് (ബാഴ്‌സലോണ)

ഫോർവേഡ് ഓഫ് ദി ഇയർ - ജെന്നിഫർ ഹെർമോസോ (ബാഴ്‌സലോണ)


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ

facebooktwitterreddit