Football in Malayalam

കോപ്പ അമേരിക്ക ഫൈനലിനു മുൻപുള്ള മെസിയുടെ വാക്കുകൾ രോമാഞ്ചമുണ്ടാക്കി, വെളിപ്പെടുത്തലുമായി അർജന്റീനിയൻ താരം

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ഫൈനലിനു മുൻപ് മെസി പറഞ്ഞ വാക്കുകൾ അർജന്റീന ടീമിലെ പലർക്കും രോമാഞ്ചമുണ്ടാക്കിയെന്നും ഫൈനലിൽ കിരീടം നേടാൻ പ്രചോദനം നൽകിയെന്നും വ്യക്തമാക്കി ടീമിലെ മുന്നേറ്റനിരതാരമായിരുന്ന നിക്കോളാസ് ഗോൺസാലസ്. ജർമൻ ക്ലബായ സ്റ്റുട്ട്ഗർട്ടിൽ നിന്നും ഈ സമ്മറിൽ ഫിയോറെന്റീനയിലേക്ക് ചേക്കേറിയ താരം പറഞ്ഞത് ഒലെ സ്പോർടാണ് റിപ്പോർട്ടു ചെയ്‌തത്‌.

"ഫൈനലിനു മുൻപ് മെസി പറഞ്ഞത് മാരക്കാനയിൽ ബ്രസീലിനെതിരെ കളിക്കാൻ കഴിഞ്ഞത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നാണ്. അവരീ കപ്പ് ഇവിടെ വെച്ചു നടത്തുന്നത് നമുക്ക് വിജയിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മെസിയതു പറഞ്ഞപ്പോൾ നിരവധി താരങ്ങൾക്കു രോമാഞ്ചമുണ്ടായി."

"ഈ വിജയം അദ്ദേഹം എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. മെസി മാത്രമല്ല, അഗ്യൂറോ, ഡി മരിയ, ഒട്ടമെൻഡി എന്നിവരും ചാമ്പ്യൻഷിപ്പിനായി വളരെക്കാലമായി പൊരുതുകയായിരുന്നു. ഈ രീതിയിൽ കിരീടം നേടിയത് അസാധാരണമായ അനുഭവമായിരുന്നു."

"എല്ലാ ദിവസവും മെസി ടീമിലെ മറ്റു താരങ്ങൾക്കൊപ്പം ആസ്വദിച്ചും ശാന്തതയോടെയും തന്നെയാണ് ഉണ്ടായിരുന്നത്. അതാണ് മൈതാനത്തും പ്രതിഫലിച്ചത്. ഓരോ കളിക്കാരന്റെയും മനസ്സിൽ ഒരു ഗെയിം സ്റ്റോർ കൊത്തിവെച്ചിരുന്നു." ഗോൺസാലസ് പറഞ്ഞു.

അർജന്റീന പരിശീലകനായ സ്‌കലോണിക്ക് താരം നന്ദി പറയുകയും ചെയ്‌തു. "കളിക്കാരെ വളരെയധികം പിന്തുണക്കുന്ന പരിശീലകരിൽ ഉൾപ്പെട്ടയാളാണ് അദ്ദേഹം. അവസാനം വരെയും ആ പിന്തുണ അദ്ദേഹം നൽകും, എല്ലാ താരങ്ങളോടും അങ്ങിനെയാണ്. എന്നെ വളരെ സ്വാതന്ത്ര്യത്തോടെ കളിക്കാൻ അനുവദിച്ചത് ഞാൻ വളരെ ആസ്വദിച്ചിരുന്നു. മറ്റു കളിക്കാരും വളരെ സന്തോഷവാന്മാരാണ്." ഗോൺസാലസ് പറഞ്ഞു നിർത്തി.


facebooktwitterreddit