Football in Malayalam

ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം; ഏഴാം ബാലൺ ഡി ഓർ നേടി ലയണൽ മെസ്സി

Ali Shibil Roshan
Lionel Messi has won a record extending seventh Ballon d'Or
Lionel Messi has won a record extending seventh Ballon d'Or / FRANCK FIFE/GettyImages
facebooktwitterreddit

2021ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി. പാരീസിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലാണ് മെസ്സിയെ ഈ വർഷത്തെ പുരസ്‌കാരവിജയിയായി പ്രഖ്യാപിച്ചത്. ഇത് ഏഴാം തവണയാണ് അർജന്റീന സൂപ്പർതാരം ഈ വ്യക്തിഗത ബഹുമതി സ്വന്തമാക്കുന്നത്.

Messi, Lionel Messi
Messi wins his record seventh Ballon d'Or / 90min

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി, ചെൽസി താരം ജോർജീനോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയത്. ലെവൻഡോസ്‌കി രണ്ടാം സ്ഥാനത്തും, ജോർജീനോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്‌തപ്പോൾ, അവാർഡിന് സാധ്യത കൽപിക്കപ്പെട്ടിരുന്ന ബെൻസിമ നാലാം സ്ഥാനത്തും, അഞ്ച് തവണ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്‌.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും, കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിറസാന്നിധ്യമായതുമാണ് മുൻ വർഷങ്ങളേക്കാൾ ശക്തമായ പോരാട്ടം കണ്ട ഇത്തവണ അവാർഡിന് മെസ്സിയെ അർഹനാക്കിയത്.

ബാലൺ ഡി ഓർ പുരസ്‌കാരത്തിന്‌ നോമിനേറ്റ് ചെയ്യപ്പെട്ട 30 താരങ്ങളും, അവരുടെ റാങ്കും ചുവടെ:

1. ലയണൽ മെസ്സി (പിഎസ്‌ജി)
2. റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്)
3. ജോർജീനോ (ചെൽസി)
4. കരീം ബെൻസിമ (റയൽ മാഡ്രിഡ്)
5. എൻ'ഗോളോ കാന്റെ (ചെൽസി)
6. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)
7. മുഹമ്മദ് സലാഹ് (ലിവർപൂൾ)
8. കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി)
9. കെയ്‌ലിൻ എംബാപ്പെ (പിഎസ്‌ജി)
10. ജിയാൻലൂജി ഡോണറുമ്മ (പിഎസ്‌ജി)
11. ഏർലിങ് ഹാലാൻഡ് (ബൊറൂസിയ ഡോർട്മുണ്ട്)
12. റൊമേലു ലുകാകു (ചെൽസി)
13. ജോർജിയോ കില്ലീനി (യുവന്റസ്)
14. ലിയനാർഡോ ബൊനൂച്ചി (യുവന്റസ്)
15. റഹീം സ്റ്റെർലിങ് (മാഞ്ചസ്റ്റർ സിറ്റി)
16. നെയ്‌മർ(പിഎസ്‌ജി)
17. ലൂയിസ് സുവാരസ്(അത്ലറ്റിക്കോ മാഡ്രിഡ്)
18. സൈമൺ ക്യാർ(മിലാൻ)
19. മേസൺ മൗണ്ട് (ചെൽസി)
20. റിയാദ് മഹ്റസ് (മാഞ്ചസ്റ്റർ സിറ്റി)
21= ബ്രൂണോ ഫെർണാണ്ടസ്(മാഞ്ചസ്റ്റർ യുണൈറ്റഡ്)
21= ലൗട്ടാരോ മാർട്ടിനസ് (ഇന്റർ)
23. ഹാരി കെയ്ൻ (ടോട്ടൻഹാം)
24. പെഡ്രി (ബാഴ്‌സലോണ)
25. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)
26= നിക്കോളോ ബരേല്ല (ഇന്റർ)
26= റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)
26= ജെറാർഡ് മൊറേനോ (വിയ്യാറയൽ)
29= ലൂക്ക മോഡ്രിച്ച് (റയൽ മാഡ്രിഡ്)
29= സെസാർ അസ്പിലിക്യൂട്ട (ചെൽസി)

facebooktwitterreddit