Football in Malayalam

ലയണൽ മെസ്സിയെ പ്രതിരോധിക്കാൻ ഇപ്പോൾ മുമ്പത്തേക്കാൾ എളുപ്പമാണെന്ന് ആദിൽ റമി

By Mohammed Davood
FC Barcelona v Sevilla FC - La Liga
FC Barcelona v Sevilla FC - La Liga / Vladimir Rys Photography/GettyImages
facebooktwitterreddit

തന്റെ ഡ്രിബ്ലിങ് പാടവം കൊണ്ട് പ്രധിരോധ താരങ്ങളുടെ പേടി സ്വപ്നമായ ലയണൽ മെസ്സിയെ പ്രതിരോധിക്കാൻ ഇപ്പോൾ മുൻപത്തേക്കാളും വളരെ എളുപ്പമാണെന്ന് ഫ്രഞ്ച് ക്ലബായ ട്രോയെസിന്റെ പ്രതിരോധ താരം ആദിൽ റമി.

ലാ ലിഗയിൽ വലൻസിയക്കും സെവിയ്യക്കും വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള റാമി, മെസ്സി ബാഴ്‌സലോണയിൽ ആയിരുന്നപ്പോൾ താരത്തിന് എതിരെ 12 തവണ കളിച്ചിട്ടുണ്ട്.

“ഞാൻ ഒരിക്കലും ജയിച്ചിട്ടില്ല എന്ന് സമ്മതിച്ചു, പക്ഷേ സമനില നേടിയുട്ടുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ നാലോ അഞ്ചോ ഷർട്ടുകൾ ലഭിച്ചുട്ടുമുണ്ട്," ലീഗ് 1ന്റെ വെബ്സൈറ്റിനോട് റമി പറഞ്ഞു.

"അദ്ദേഹം വളരെ ശക്തനായിരുന്നു. അന്ന് അദ്ദേഹം എല്ലായ്‌പോഴും എന്റെ പിന്നിൽ ഉണ്ടാകുമായിരുന്നു. ഓഫ്‌സൈഡ് ആയി നിൽക്കുന്ന അദ്ദേഹം ഹാഫ്‌വേ ലൈനിലേക്ക് തിരികെവന്നതിന് ശേഷം വീണ്ടും കുതിക്കുമായിരുന്നു.

"ഇപ്പോൾ അദ്ദേഹം ഒരു പാസ്സറാണ് കൂടുതലും, അതിനാൽ പ്രതിരോധക്കാർക്ക് ഇപ്പോൾ എളുപ്പമാണ് - കാരണം ഞങ്ങൾക്ക് വെയിറ്റ് ചെയ്യാൻ കഴിയും.

മെസ്സിക്ക് പണ്ടത്തെപ്പോലെ എതിരാളികളുടെ ഇടയിലൂടെ വളഞ്ഞും തിരിഞ്ഞും പന്ത് മുന്നോട്ട് കൊണ്ട് പോവാൻ വല്ലാതെ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും റമി അഭിപ്രായപ്പെട്ടു.

"വളഞ്ഞും തിരിഞ്ഞും കൊണ്ടുള്ള നീക്കങ്ങൾ അദ്ദേഹത്തിന് വളരെയധികം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല," റമി കൂട്ടി ചേർത്തു.

അതേ സമയം, കെയ്‌ലിൻ എംബാപ്പയുടെ ആരാധകനായ റമി, താരം പിഎസ്‌ജിയിൽ തുടർന്നതിൽ താൻ സന്തോഷവാനാണെന്നും, ടീമിലെ തന്റെ റോൾ എന്താണെന്ന് ഫ്രഞ്ച് താരം മനസ്സിലാക്കിയാൽ അത് പിഎസ്‌ജിയെ കൂടുതൽ അപകടകാരികളാക്കുമെന്നും അഭിപ്രായപ്പെട്ടു.

"തന്റെ റോൾ എന്താണെന്ന് എംബാപ്പെ മനസ്സിലാക്കിയാൽ പിന്നെ ടീം മറ്റുള്ളവരെ വളരെയധികം വേട്ടയാടും," റമി പറഞ്ഞു.


facebooktwitterreddit