Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡിൽ ലയണൽ മെസ്സി ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്

Haroon Rasheed
Argentina v Brazil - FIFA World Cup Qatar 2022 Qualifier
Argentina v Brazil - FIFA World Cup Qatar 2022 Qualifier / Marcos Brindicci/GettyImages
facebooktwitterreddit

ലയണല്‍ മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അര്‍ജന്റീനന്‍ ടീമില്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനയുടെ ജനുവരിയിലെയും ഫെബ്രുവരിയിലെയും ലോകകപ്പ് മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പരിശീലകന്‍ സ്‌കലോനി മെസ്സിയെ ടീമില്‍ നിന്ന് ഒഴിവാക്കി ഒരുപാട് മാറ്റം നടത്തിയേക്കുമെന്നാണ് വിവരം. ചിലി, കൊളംബിയ എന്നിവര്‍ക്കെതിരേയുള്ള മത്സരത്തില്‍ മെസ്സിയെ പരിഗണിക്കില്ലെന്ന് സ്‌കലോനിയും പരിശീലകരും താരത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ഫ്രാൻസിൽ നിന്ന് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് മുണ്ടോ ആൽബിസെലെസ്റ്റ റിപ്പോർട്ട് ചെയ്‌തു.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെസ്സി ഒരാഴ്ചത്തെ സമയം ചോദിച്ചുവെന്നും, പിഎസ്‌ജിക്കൊപ്പം തുടരാനാണ് താരത്തിന്റെ തീരുമാനമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ആഴ്ച അവസാനത്തോടെയാണ് സ്‌കലോനി അര്‍ജന്റീനയുടെ വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ടീമിലേക്കായി ഏതാനും പേരെ നേരത്തെ തന്നെ ഉറപ്പിച്ചുവെച്ചതായി വിവരമുണ്ട്. ജിയോ സിമയോണി, നെഹുവല്‍ മോളിന, നെഹുവന്‍ പെരസ് എന്നിവരെ ദേശീയ ടീമിലേക്ക് ഇതിനോടകം തന്നെ വിളിച്ചിട്ടുണ്ടെന്ന് അവർ കളിക്കുന്ന ക്ലബുകൾ ട്വീറ്റ് ചെയ്തിരുന്നു.

അതേ സമയം, നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച അര്‍ജന്റീനക്ക് ഇനിയുള്ള മത്സരങ്ങള്‍ പ്രാധാന്യമുള്ളതല്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit