പിഎസ്‌ജിക്കൊപ്പമുള്ള അടുത്ത സീസൺ തനിക്ക് ഭേദപ്പെട്ടതായിരിക്കുമെന്ന് ലയണൽ മെസ്സി

Haroon Rasheed
Argentina Training Session in San Mamés
Argentina Training Session in San Mamés / Juan Manuel Serrano Arce/GettyImages
facebooktwitterreddit

പി.എസ്.ജിക്കൊപ്പമുള്ള അടുത്ത സീസൺ തനിക്ക് ഭേദപ്പെട്ടതായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലണയല്‍ മെസ്സി. ടി.വൈ.സി സ്‌പോർട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറ്റലിക്കെതിരേയുള്ള ഫൈനലിസിമ പോരാട്ടത്തിനായി അര്‍ജന്റൈന്‍ ടീമിനൊപ്പം പരിശീലനം നടത്തുകയാണ് മെസ്സി ഇപ്പോള്‍. ഇതിനിടെ നടന്ന അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്. "പിഎസ്‌ജിക്കൊപ്പമുള്ള അടുത്ത സീസൺ എനിക്ക് ഭേദപ്പെട്ടതായിരിക്കും, എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ സമ്മറിന് (ബാഴ്‌സലോണ വിട്ടതിന്) ശേഷം എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല," മെസ്സി ടി.വൈ.സി സ്‌പോർട്‌സിനോട് പറഞ്ഞതായി ഫാബ്രിസിയോ റൊമേനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

"എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ശരിക്കും എനിക്ക് ബുദ്ധിമുട്ടായിരുന്നു. ബാഴ്‌സലോണ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതൊരു ഞെട്ടലായിരുന്നു," മെസ്സി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മെസ്സി ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ബാഴ്‌സലോണയില്‍ തുടരാനായിരുന്നു താരത്തിന്റെ പദ്ധതികളെങ്കിലും ലാലിഗയിലെ ചില നിയമങ്ങളാണ് താരത്തിന് തിരിച്ചടിയായത്.

ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സിക്ക് പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കിയ മെസ്സിക്കും സംഘത്തിനും ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍വരെ മാത്രമേ എത്താന്‍ കഴിഞ്ഞുള്ളു. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടായിരുന്നു പി.എസ്.ജി പുറത്തായത്.


facebooktwitterreddit