Football in Malayalam

2021ൽ ലയണൽ മെസിയുടെ ഏറ്റവും മികച്ച നിമിഷങ്ങൾ

Sreejith N
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-ARG-BOL
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-ARG-BOL / JUAN IGNACIO RONCORONI/GettyImages
facebooktwitterreddit

സങ്കീർണമായ ചില സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു എങ്കിലും ലയണൽ മെസിയെ സംബന്ധിച്ച് വളരെ മികച്ചൊരു വർഷമായിരുന്നു 2021 അർജന്റീനക്കൊപ്പം സീനിയർ തലത്തിൽ ആദ്യമായി ഒരു കിരീടമുയർത്തിയ മെസിക്കു പക്ഷെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടേണ്ടി വന്നതൊരു വേദനയായിരുന്നു. 2021ൽ മെസി കടന്നു പോയ ഏറ്റവും നല്ല നിമിഷങ്ങൾ പട്ടികപ്പെടുത്തുക പ്രയാസം തന്നെയാണെങ്കിലും അതിനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.

2021ൽ മെസിയുടെ ഏറ്റവും മികച്ച നിമിഷങ്ങൾ

1. ബൊളീവിയക്കെതിരായ ഹാട്രിക്ക്

ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഹാട്രിക്ക് നേടിയ ലയണൽ മെസി പെലെയുടെ ഗോൾവേട്ടയുടെ റെക്കോർഡ് കൂടിയാണ് അതിനൊപ്പം തകർത്തത്. ഏതാനും മത്സരങ്ങൾ യോഗ്യത റൗണ്ടിൽ ബാക്കി നിൽക്കെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

2. ക്രോസ് ബാറിലും പോസ്റ്റിലുമടിച്ച ഷോട്ടുകൾ മാത്രം പത്തെണ്ണം

വളരെ നിസാരമെന്നു തോന്നാവുന്ന കാര്യമാണെങ്കിലും അതങ്ങിനെയല്ല, കഴിഞ്ഞ സീസണിൽ ലീഗ് ടോപ് സ്കോററായ മെസി അതിനേക്കാൾ കൂടുതൽ ഗോളുകൾ നേടേണ്ടതായിരുന്നു എന്നീ കണക്ക് വ്യക്തമാക്കുന്നു.

3. പിഎസ്‌ജിക്കു വേണ്ടിയുള്ള ആദ്യഗോൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ

നിരവധി മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ പരാജയപ്പെട്ടതിനു ശേഷം മെസിയുടെ ആദ്യത്തെ പിഎസ്‌ജി ഗോൾ വരുന്നത് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആയിരുന്നു. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അതിമനോഹരമായൊരു ഗോളാണ് താരം നേടിയത്.

4. ക്ലബിനും രാജ്യത്തിനായി അഞ്ചു ഫ്രീ കിക്ക് ഗോളുകൾ

ഫ്രീകിക്കുകൾ എടുക്കുന്നതിൽ മെസിക്കുള്ള കഴിവിൽ ഒരാൾക്കും യാതൊരു സംശയവുമുണ്ടാകില്ല. ഈ വർഷം ക്ലബിനും രാജ്യത്തിനായി അഞ്ചു ഫ്രീ കിക്ക് ഗോളുകൾ താരം നേടി. ക്രോസ് ബാറിലടിച്ചു പുറത്തു പോയ ഫ്രീ കിക്ക് ഷോട്ടുകളുടെ കണക്കുകൾ വേറെയുണ്ടാകാം.

5. ബാഴ്‌സലോണക്കു വേണ്ടി പിഎസ്‌ജിക്കെതിരെ നേടിയ ഗോൾ

കഴിഞ്ഞ സീസണിൽ പിഎസ്‌ജിയോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും മെസി ഫ്രഞ്ച് ക്ലബിനെതിരെ നേടിയ ഗോൾ ആരും മറക്കില്ല. ബോക്‌സിനു പുറത്തു നിന്നുമുള്ള താരത്തിന്റെ ഷോട്ട് കെയ്‌ലർ നവാസിന് ഒരു അവസരവും നൽകാതെയാണ് ഗോൾവല തുളച്ചത്.

6. ലെവാന്റക്കെതിരെയുള്ള അക്രോബാറ്റിക് ഫിനിഷ്

ബാഴ്‌സലോണ ഒരു ഗോളിനു മുന്നിൽ നിൽക്കുന്ന സമയത്താണ് മെസിയുടെ ഗോൾ പിറക്കുന്നത്. ജോർദി ആൽബ നൽകിയ ക്രോസ് ഒരു ലെവന്റെ താരം ക്ലിയർ ചെയ്‌തത് മെസിക്കരികിലേക്ക് എത്തുകയും താരമത് അസാമാന്യമായ മെയ്‌വഴക്കത്തോടെ ഗോളിലേക്ക് തിരിച്ചു വിടുകയുമായിരുന്നു.

7. അലാവസിനെതിരെ നേടിയ ഇരട്ടഗോളുകൾ

മെസിയുടെ ഈ രണ്ടു ഗോളുകളും പിറന്നത് ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടുകളിലായിരുന്നു. രണ്ടാമത്തെ ഗോളിൽ അലാവസ്‌ കീപ്പർക്ക് അനങ്ങാൻ പോലും നേരമില്ലായിരുന്നു.

8. ഹ്യുയസ്‌കക്കെതിരെ നേടിയ ഇരട്ടഗോളുകൾ

മെസിയെന്ന പ്രതിഭയുടെ ആഴം തെളിയിക്കുന്നതായിരുന്നു ഈ രണ്ടു ഗോളുകളും. അലാവസിനെതിരെ നേടിയതിനു സമാനമായി ബോക്‌സിന് പുറത്തുനിന്നും ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെയാണ് താരം ഗോളുകൾ നേടിയത്.

9. റയൽ ബെറ്റിസിനെതിരെ പകരക്കാരനായി ഇറങ്ങിയ ഉടനെയുള്ള ഗോൾ

മൈതാനത്ത് തന്റെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് താരം തെളിയിച്ച മത്സരം കൂടിയായിരുന്നു അത്. പകരക്കാരനായി ഇറങ്ങിയ ഉടനെ നേടിയ ഗോളിലൂടെ ബാഴ്‌സലോണയെ ഒരിക്കൽ കൂടി സഹായിക്കാൻ താരത്തിനു കഴിഞ്ഞു.

10. പകരക്കാരനായിറങ്ങി മത്സരം വിജയിപ്പിച്ചത്

റയൽ ബെറ്റിസിനെതിരെ പകരക്കാരനായിറങ്ങി ഇറങ്ങിയ താരം ഗ്രീസ്മാന്റെ ഗോളിനു വഴിയൊരുക്കിയ ഡമ്മി നീക്കം അതിമനോഹരമായിരുന്നു. അതിനു പുറമെ രണ്ടു ഗോളുകൾ മത്സരത്തിൽ നേടാനും താരത്തിനായി.

11. കോപ്പ ഡെൽ റേ ഒറ്റക്ക് വിജയിപ്പിച്ചത്

കഴിഞ സീസണിൽ ബാഴ്‌സലോണ നേടിയ ഒരേയൊരു കിരീടമായ കോപ്പ ഡെൽ റെയിൽ മെസിയുടെ ആധിപത്യമായിരുന്നു ഉണ്ടായത്. രണ്ടു ഗോളുകൾ നേടിയ താരത്തിന്റെ പ്രകടനത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സ വിജയിച്ചത്.

12. കോപ്പ അമേരിക്ക കിരീടം

ലയണൽ മെസി കരിയറിൽ തന്നെ ഏറ്റവുമധികം സന്തോഷം അനുഭവിച്ചിരിക്കുക അർജന്റീന ടീമിനൊപ്പമുള്ള കോപ്പ അമേരിക്ക കിരീടനേട്ടത്തിലായിരിക്കും. ടൂർണമെന്റിലെ ടോപ് സ്കോററും അസിസ്റ്റ് മേക്കറും ആയിരുന്നതിനു പുറമെ ടൂർണമെന്റിലെ താരമെന്ന നേട്ടവും മെസി തന്നെയാണ് സ്വന്തമാക്കിയത്.

ലയണൽ മെസിയുടെ മേൽപ്പറഞ്ഞ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ കാണാം:

facebooktwitterreddit