Lionel Messi

ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ പെലെയെ മറികടന്ന് രണ്ടാമതെത്തി ലയണൽ മെസ്സി

Ali Shibil Roshan
Messi has so far scored 764 goals at the top level
Messi has so far scored 764 goals at the top level / Jonathan Moscrop/GettyImages
facebooktwitterreddit

ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇതിഹാസതാരം പെലെയെ മറികടന്ന് രണ്ടാമതെത്തി ലയണൽ മെസ്സി. ഐഎഫ്എഫ്എച്ച്എസ് പുറത്ത് വിട്ട പട്ടികയിലാണ് മെസ്സി പെലെയെ പിന്തള്ളിയത്.

2022 മെയ് മാസത്തിൽ പിഎസ്‌ജിക്കായി നേടിയ ഗോളുകളാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ മെസ്സിയെ സഹായിച്ചത്. ലീഗ് 1ൽ മോണ്ട്പെല്ലിയറിന് എതിരെ ഇരട്ട ഗോളുകൾ നേടിയതോടെ മെസ്സിയുടെ സീനിയർ കരിയറിലെ ഗോളുകളുടെ എണ്ണം 764 ആയി. കണക്കുകൾ പ്രകാരം, ടോപ് ലെവലിൽ പെലെ നേടിയിട്ടുള്ളത് 762 ഗോളുകളാണ്.

അതേ സമയം, പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. 813 ഗോളുകളാണ് രാജ്യത്തിനും ക്ലബുകൾക്കുമായും റൊണാൾഡോ നേടിയിട്ടുള്ളത്.

ഐഎഫ്എഫ്എച്ച്എസ് പുറത്ത് വിട്ട പട്ടിക പ്രകാരം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പത്ത് താരങ്ങൾ ഇവരാണ്.

1. ക്രിസ്റ്റ്യാനോ റൊണാൾഡോ - 813 ഗോളുകൾ
2. ലയണൽ മെസ്സി - 764 ഗോളുകൾ
3. പെലെ - 762 ഗോളുകൾ
4. റൊമാരിയോ - 755 ഗോളുകൾ
5. ഫെറങ്ക് പുഷ്‌കാസ് - 729 ഗോളുകൾ
6.ജോസെഫ് ബിക്കൻ - 720 ഗോളുകൾ
7. ജിമ്മി ജോൺസ് - 647 ഗോളുകൾ
8. ഗെർഡ് മുള്ളർ - 634 ഗോളുകൾ
9. യുസേബിയോ - 619 ഗോളുകൾ
10. ജോ ബാംബ്രിക്ക് - 616 ഗോളുകൾ


facebooktwitterreddit