റൊണാൾഡോയുടെ പ്രായത്തിൽ അതുപോലെ ഗോളുകൾ നേടാൻ മെസിക്കു ബുദ്ധിമുട്ടാകുമെന്ന് ലെവൻഡോസ്കി


റൊണാൾഡോ നിലവിൽ നേടുന്നതു പോലെ ഗോളുകൾ നേടാൻ അതേ പ്രായത്തിൽ ലയണൽ മെസിക്ക് ബുദ്ധിമുട്ടാകുമെന്ന് ബയേൺ മ്യൂണിക്ക് സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്കി. റൊണാൾഡോയും ലയണൽ മെസിയും തങ്ങളുടെ ഫോം പ്രായം ഏറെയായിട്ടും മികച്ച രീതിയിൽ നിലനിർത്തിപ്പോകുന്നതിനെ കുറിച്ച് സംസാരിക്കവേയാണ് പോളിഷ് സ്ട്രൈക്കർ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
"ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നെക്കാൾ മൂന്നര വർഷത്തോളം കൂടുതൽ പ്രായമുള്ള താരമാണ്, എങ്കിലും ഇപ്പോഴും താരം ഗോളുകൾ നേടുന്നു. എന്നാൽ റൊണാൾഡോ ക്ലബുകൾ മാറിയിട്ടുണ്ട്, തന്ത്രങ്ങൾ മാറ്റിയിട്ടുണ്ട്, താരം കളിക്കുന്ന ക്ലബുകൾ എല്ലായിപ്പോഴും വിജയം നേടണമെന്നുമില്ല. റൊണാൾഡോയുടെ ടീം സന്തുലിതാവസ്ഥ വീണ്ടെടുത്താൽ കൂടുതൽ ഗോളുകൾ താരം നേടും."
At Cristiano Ronaldo's age, it will be difficult for Lionel Messi to stay at his goalscoring level: Robert Lewandowskihttps://t.co/buPbazxBeY
— Times Now Sports (@timesnowsports) February 4, 2022
"റൊണാൾഡോയുടെ കണക്കുകൾ വളരെ മികച്ചതാണ്, അത് അസാധ്യമായ കണക്കുകളുമാണ്, എന്നാലിന്നത് 'വെറും' മികച്ച നമ്പറുകൾ മാത്രമാണ്. ചിലപ്പോൾ ഒരു വർഷത്തിൽ അറുപതോ അതിലധികമോ ഗോളുകൾ നേടണമെന്നാവാം താരത്തിന്റെ ആഗ്രഹം. എന്നാൽ മുപ്പതോ നാൽപ്പതോ ഗോളുകൾ നേടിയാൽ തന്നെ താരം വലിയൊരു വ്യത്യാസം ഉണ്ടാക്കുന്നുണ്ട്."
"റൊണാൾഡോക്കു മേലെയുള്ള പ്രതീക്ഷകളും വളരെയധികം വ്യത്യസ്ഥമാണ്. മെസിയെ നോക്കുമ്പോൾ അദ്ദേഹം വേറൊരു തരം കളിക്കാരനാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായത്തിൽ തന്റെ ഗോൾവേട്ടയുടെ നിലവാരത്തിൽ അതേപോലെ തുടരുക മെസിക്ക് ബുദ്ധിമുട്ടായിരിക്കും." പോളിഷ് ഔട്ട്ലെറ്റായ പിൽകാ നൊസ്നയോട് ലെവൻഡോസ്കി പറഞ്ഞു.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായി റൊണാൾഡോ മികച്ച പ്രകടനം നടത്തുമ്പോൾ പിഎസ്ജിയിൽ എത്തിയ മെസിക്ക് തന്റെ കഴിവിന്റെ ഒരംശം പോലും ഇതുവരെയും കാഴ്ച്ച വെക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം നിലവിൽ ഇവർ രണ്ടു പേരെയും വെല്ലുന്ന പ്രകടനമാണ് ലെവൻഡോസ്കി നടത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.