Football in Malayalam

മെസിയും റൊണാൾഡോയും ലോകഫുട്ബോളിൽ സൃഷ്‌ടിച്ച ആധിപത്യം എംബാപ്പക്കും ഹാലൻഡിനും കഴിയില്ലെന്ന് ലെവൻഡോസ്‌കി

Sreejith N
FBL-FIFA-AWARDS
FBL-FIFA-AWARDS / AFP Contributor/GettyImages
facebooktwitterreddit

ലോകഫുട്ബോളിൽ മെസിയും റൊണാൾഡോയും നേടിയെടുത്ത ആധിപത്യം ഒരിക്കലും പിഎസ്‌ജി താരമായ എംബാപ്പെക്കും ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കറായ ഹാലാൻഡിനും ഉണ്ടാക്കാൻ കഴിയുമെന്നു കരുതുന്നില്ലെന്ന് ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കി. വരും വർഷങ്ങളിൽ ഇവർക്കു വെല്ലുവിളി ഉയർത്താൻ കഴിയുന്ന യുവതാരങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നു വരുമെന്നാണ് ലെവൻഡോസ്‌കി പറയുന്നത്.

പതിനഞ്ചു വർഷത്തോളമായി ലോകഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്ന നിരവധി കിരീടങ്ങളും വ്യക്തിയാത്ത നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ മെസിക്കും റൊണാൾഡോക്കും പകരക്കാരായി ഈ രണ്ടു യുവതാരങ്ങൾ ഉയർന്നു വരുമെന്ന് നിരവധി പേർ വിലയിരുത്തുന്നുണ്ടെങ്കിലും ലെവൻഡോസ്‌കി മറ്റൊരു അഭിപ്രായമാണു പ്രകടിപ്പിച്ചത്.

"അവർക്ക് കഴിവുകളുണ്ട്. എന്നാൽ അടുത്ത ഒന്നോ രണ്ടോ വർഷത്തിന്റെ ഉള്ളിൽ മറ്റുള്ള യുവസ്ട്രൈക്കർമാർ അവരുടെ കഴിവുകൾ വെളിപ്പെടുത്തില്ലെന്ന് ആർക്കറിയാം. കഴിഞ്ഞ പന്ത്രണ്ടു വർഷമായി റൊണാൾഡോയും മെസിയും ചെയ്‌തതു പോലെ അവർ ലോകഫുട്ബോളില് ആധിപത്യം സ്ഥാപിക്കുമെന്ന് എനിക്കു സങ്കൽപ്പിക്കാൻ കഴിയില്ല."

"സാധ്യമായ എല്ലാ കിരീടങ്ങളും നേടി അവർ വളരെ വലിയ ചരിത്രമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അടുത്ത പത്തു വർഷത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാകുന്നതിനു വേണ്ടി നിരവധി കളിക്കാർ മത്സരിക്കാൻ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്." ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കേ ലെവൻഡോസ്‌കി വ്യക്തമാക്കി.

മെസിയും റൊണാൾഡോയും നിറം മങ്ങിയ ഈ സീസണിൽ എംബാപ്പെ ഇരുപത്തിയൊന്നു ഗോളും ഹാലൻഡ് ഇരുപത്തിമൂന്നു ഗോളും നേടിയിട്ടുണ്ട്. അടുത്ത സീസണിൽ എംബാപ്പെ റയൽ മാഡ്രിഡിലും ഹാലൻഡ് ബാഴ്‌സലോണയിലും എത്തുമെന്ന അഭ്യൂഹം യാഥാർഥ്യമായാൽ ഇരുവരും തമ്മിലുള്ള പോരാട്ടം അതിന്റെ മൂർത്തരൂപത്തിലെത്തും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit