ബയേണിനൊരു സെന്റർ ഫോർവേഡിനെ ആവശ്യമില്ലെന്ന് റോബർട്ട് ലെവൻഡോസ്‌കി

Robert Lewandowski Believes Bayern Dont Need A Number 9 To Replace Him
Robert Lewandowski Believes Bayern Dont Need A Number 9 To Replace Him / Eric Espada/GettyImages
facebooktwitterreddit

താൻ ബാഴ്‌സലോണ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതു കൊണ്ട് ബയേൺ മ്യൂണിക്ക് വളരെ പെട്ടന്നു തന്നെ ഒരു ഒമ്പതാം നമ്പർ താരത്തെ സ്വന്തമാക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നതായി റോബർട്ട് ലെവൻഡോസ്‌കി. നിരവധി മികച്ച മുന്നേറ്റനിര താരങ്ങളുള്ള ബയേൺ മ്യൂണിക്കിന് ഒരു സെന്റർ ഫോർവേഡിനെ നിർബന്ധമായും സ്വന്തമാക്കേണ്ട ആവശ്യമില്ലെന്നാണ് റോബർട്ട് ലെവൻഡോസ്‌കി വിശ്വസിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ബയേൺ മുന്നേറ്റനിരയിലെ പ്രധാന താരമായിരുന്നു എന്നതിനാൽ തന്നെ ലെവൻഡോസ്‌കി ക്ലബ് വിട്ടത് ജർമൻ ക്ലബ്ബിന്റെ പ്രകടനത്തെ വളരെയധികം ബാധിക്കുമെന്ന രീതിയിൽ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ പരിശീലകനായ നാഗേൽസ്‌മാനു കീഴിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരങ്ങൾ ഉള്ളതിനാൽ തന്റെ അഭാവം പരിഹരിക്കപ്പെടും എന്നാണു ലെവൻഡോസ്‌കി കരുതുന്നത്.

"ബയേണിന് വളരെ മികച്ച പ്രതിഭയുള്ള ആക്രമണനിര താരങ്ങൾ ഉള്ളതിനാൽ തന്നെ അവർക്കൊരു സെന്റർ ഫോർവേഡിനേയോ നമ്പർ 9 താരത്തെയോ ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. ബയേണിന്റെ ആക്രമണനിര മികച്ചതാണ്, എനിക്ക് നേരിട്ടൊരു പകരക്കാരൻ ഇല്ലാതെ തന്നെ അവർക്കത് പരിഹരിക്കാൻ കഴിയും." സ്പോർട്ട്ബിൽഡിനോട് മുപ്പത്തിമൂന്നു വയസുള്ള താരം പറഞ്ഞു.

ബയേണിൽ തന്റെ അഭാവം പരിഹരിക്കാൻ കഴിയുന്ന താരങ്ങളെ വെളിപ്പെടുത്തിയപ്പോൾ അതിൽ പുതിയ സൈനിങായ മാനെയെ ലെവൻഡോസ്‌കി ഒഴിവാക്കുകയുണ്ടായി. കിങ്‌സ്‌ലി കോമൻ, ലെറോയ് സാനെ, തോമസ് മുള്ളർ, ജമാൽ മുസിയാല എന്നീ താരങ്ങൾക്ക് ഗോളുകൾ നേടാനും താൻ ഒഴിച്ചിട്ടു പോകുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും കഴിയുമെന്നു ലെവൻഡോസ്‌കി വെളിപ്പെടുത്തി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.