"എന്റെയുള്ളിൽ എന്തോ മരണപ്പെട്ടു"- ബാഴ്‌സലോണയല്ലാതെ മറ്റൊരു ഓഫറും പരിഗണിക്കുന്നില്ലെന്ന് ലെവൻഡോസ്‌കി
By Sreejith N

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്ക് വിടാനുള്ള തന്റെ താൽപര്യം ഒരിക്കൽക്കൂടി വ്യക്തമാക്കി റോബർട്ട് ലെവൻഡോസ്‌കി. തന്റെയുള്ളിൽ എന്തോ മരണപ്പെട്ടു കഴിഞ്ഞുവെന്ന് വ്യക്തമാക്കിയ ലെവൻഡോസ്‌കി ബയേൺ വിടാൻ അനുവദിക്കണമെന്നും ബാഴ്‌സയിലേക്കാണ് ചേക്കേറാനാണ് താൽപര്യപ്പെടുന്നതെന്നും വ്യക്തമാക്കി.
ബയേൺ മ്യൂണിക്ക് കരാർ 2023ൽ അവസാനിക്കുന്ന റോബർട്ട് ലെവൻഡോസ്‌കി അതു പുതുക്കാനുള്ള ചർച്ചകൾ ക്ലബുമായി നടത്തിയെങ്കിലും താരത്തിന്റെ ഡിമാന്റുകൾ അവർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ക്ലബ് വിടാനുള്ള താൽപര്യം ലെവൻഡോസ്‌കി വ്യക്തമാക്കിയെങ്കിലും അതിനോടും അനുകൂല നിലപാടല്ല ജർമൻ ക്ലബിനുള്ളത്.
‘Something has died in me’ - Lewandowskihttps://t.co/lnFt192ZZp
— AS USA (@English_AS) June 7, 2022
"ബയേൺ മ്യൂണിക്ക് വിട്ടുകയെന്നതാണ് എനിക്ക് ആവശ്യമുള്ള ഒരേയൊരു കാര്യം. ബഹുമാനവും വിശ്വസ്ഥതയും ജോലിയെക്കാൾ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒരു പരിഹാരം ഒരുമിച്ച് കണ്ടെത്തുക എന്നതാണ് ഏറ്റവും നല്ല കാര്യം. എന്റെയുള്ളിൽ എന്തോ മരിച്ചു കഴിഞ്ഞിരിക്കുന്നു."
ജീവിതത്തിൽ കൂടുതൽ ആവേശം ലഭിക്കാൻ എനിക്ക് ബയേൺ മ്യൂണിക്ക് വിടണം. ബാഴ്‌സലോണയില്ലാതെ മറ്റൊരു ക്ലബ്ബിന്റെയും ഓഫർ ഞാൻ പരിഗണിച്ചിട്ടുമില്ല. എനിക്ക് ബയേൺ വിടണം, അത് ഉറപ്പിച്ച കാര്യമാണ്." പോളിഷ് ചാനലായ ഒനെറ്റ് സ്പോർട്ടിനോട് ലെവൻഡോസ്‌കി പറഞ്ഞു.
ലെവൻഡോസ്‌കിക്ക് ബയേൺ മ്യൂണിക്കുമായി കരാറുണ്ടെന്നും താരം ക്ലബിനൊപ്പം തന്നെ അടുത്ത സീസണിലും തുടരുമെന്നും ക്ലബ് പ്രസിഡന്റ് ഹെയ്‌നർ വ്യക്തമാക്കിയതിനു പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ബയേൺ മ്യൂണിക്ക് വിടാൻ സമ്മർദ്ദം ചെലുത്തുന്നതിനായി പ്രീ സീസണിൽ നിന്നും ലെവൻഡോസ്‌കി വിട്ടു നിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.