Football in Malayalam

വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, മെസിയുടെ പ്രതികരണം ആത്മാർത്ഥമല്ലെന്നു പറഞ്ഞിട്ടില്ലെന്ന് ലെവൻഡോസ്‌കി

Sreejith N
Borussia Dortmund v FC Bayern München - Bundesliga
Borussia Dortmund v FC Bayern München - Bundesliga / Joosep Martinson/GettyImages
facebooktwitterreddit

ലയണൽ മെസി ബാലൺ ഡി ഓർ വേദിയിൽ വെച്ചു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്ന് ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. മെസിയുടെ വാക്കുകൾ ആത്മാർത്ഥമല്ലെന്നു താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതു തന്നെ സ്‌പർശിച്ചിരുന്നു എന്നും പോളിഷ് സ്‌ട്രൈക്കർ പറഞ്ഞു.

2021ലെ ബാലൺ ഡി ഓർ സ്വീകരിച്ചതിനു ശേഷം 2020 ബാലൺ ഡി ഓർ ലെവൻഡോസ്‌കി അർഹിക്കുന്നുവെന്നും താരത്തിനത് നൽകണമെന്നും ലയണൽ മെസി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു പോളിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മെസിയുടെ പ്രതികരണം ആത്മാർത്ഥമാണെന്നും വെറും വാക്കല്ലെന്നും കരുതുന്നുവെന്നു താൻ പറഞ്ഞത് പല മാധ്യമങ്ങളിലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണു ലെവൻഡോസ്‌കി വിശദീകരിച്ചത്.

"എന്റെ കമന്റുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. മെസിയുടെ വാക്കുകൾ ആത്മാർത്ഥമല്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. നേരെ മറിച്ച് പാരീസിലെ ചടങ്ങിൽ വെച്ച് 2020 ബാലൺ ഡി ഓറിനു ഞാൻ അർഹനാണെന്ന് താരം പറഞ്ഞത് എന്നെ സ്‌പർശിക്കുകയും സന്തോഷം നൽകുകയും ചെയ്‌തു." പോളിഷ് ചാനലായ കനാൽ സ്പോർട്ടോവിമ്മിനോട് ലെവൻഡോസ്‌കി പറഞ്ഞു.

"മെസിയുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ തീർച്ചയായും എനിക്ക് സന്തോഷമുണ്ടായിരുന്നു എന്നു മാത്രമാണ് അഭിപ്രായങ്ങളുടെ കൂടെ ഞാൻ പറയാൻ ശ്രമിച്ചത്. പരിധികളില്ലാത്ത ഞാൻ മെസിയെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഒരിക്കൽ കൂടി 2021 ബാലൺ ഡി ഓർ നേടിയതിനു ഞാൻ മെസിക്ക് അഭിനന്ദനം അറിയിക്കുന്നു," ലെവൻഡോസ്‌കി വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit