Transfers

ലെറോയ് സാനെയെ റയൽ മാഡ്രിഡിന് ഓഫർ ചെയ്‌ത്‌ ഏജന്റ്

Sreejith N
Leroy Sane Offered To Real Madrid
Leroy Sane Offered To Real Madrid / Martin Rose/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്കിന്റെ ജർമൻ താരമായ ലെറോയ് സാനെയെ ഏജന്റ് റയൽ മാഡ്രിഡിന് ഓഫർ ചെയ്‌തുവെന്ന്‌ റിപ്പോർട്ടുകൾ. ഡിഫെൻസസെൻട്രലിന്റെ അലക്‌സ് ഗെനെറോ പുറത്തുവിട്ട ഇക്കാര്യം അതിനു ശേഷം മാർക്ക സ്ഥിരീകരിക്കുകയുണ്ടായി. 2025 വരെ ബയേൺ മ്യൂണിക്കുമായി കരാറുള്ള താരമാണ് സാനെ.

ദിവസങ്ങൾക്കു മുൻപ് റയൽ മാഡ്രിഡ് സ്‌ട്രൈക്കറായ ലൂക്ക ജോവിച്ച് ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീനയിലേക്ക് ചേക്കേറിയിരുന്നു. ജോവിച്ചിന്റെ ഏജൻസി തന്നെയാണ് സാനെയെ പ്രതിനിധീകരിക്കുന്നത്. ജോവിച്ച് ട്രാൻസ്‌ഫർ സംബന്ധിച്ച ചർച്ചകളുടെ ഇടയിലാണ് സാനെയെ റയൽ മാഡ്രിഡിന് ഓഫർ ചെയ്‌തത്‌.

റയൽ മാഡ്രിഡിൽ നിന്നും ഈ സമ്മറിൽ നിരവധി താരങ്ങൾ പുറത്തു പോയെങ്കിലും സാനെയെ സ്വന്തമാക്കാനുള്ള അവസരം അവർ നിഷേധിക്കുകയായിരുന്നു. പുതിയ താരങ്ങളെ സ്വന്തമാക്കുന്നതിനു പകരം നിലവിൽ ടീമിലുള്ള താരങ്ങളിൽ ആവശ്യമില്ലാത്തവരെ ഒഴിവാക്കുന്നതിലാണ് റയൽ മാഡ്രിഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സമ്മറിൽ രണ്ടു താരങ്ങളെയാണ് റയൽ മാഡ്രിഡ് ഇതുവരെ സ്വന്തമായാക്കിയിട്ടുള്ളത്. ചെൽസിയിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിൽ പ്രതിരോധതാരമായ അന്റോണിയോ റുഡിഗറെ സ്വന്തമാക്കിയ റയൽ മാഡ്രിഡ് അതിനു ശേഷം മൊണാക്കോ മധ്യനിരതാരം ചുവാമേനിയെയും ടീമിലെത്തിച്ചു. റയൽ മാഡ്രിഡ് ഇനിയും സൈനിംഗുകൾ നടത്തിയേക്കാമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit