Football in Malayalam

റയൽ മാഡ്രിഡുമായി രഹസ്യ ചർച്ചകളില്ല, പിഎസ്‌ജിയുമായി കരാർ പുതുക്കാനുള്ള ചർച്ചകളുമായി എംബാപ്പെ

Sreejith N
Entente Feignies-Aulnoye v Paris Saint-Germain - French Cup
Entente Feignies-Aulnoye v Paris Saint-Germain - French Cup / Sylvain Lefevre/GettyImages
facebooktwitterreddit

ഈ സീസണോടെ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തന്നെ തുടരാനുള്ള സാധ്യതകളേറുന്നു. ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ഇപ്പോഴും നല്ല രീതിയിൽ താരം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംബാപ്പെ ചേക്കേറാൻ സാധ്യതയുള്ള ക്ലബായ റയൽ മാഡ്രിഡുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാനുള്ള ചർച്ചകൾ താരം നടത്തുന്നില്ലെന്നും ലെ പാരീസിയൻ വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങളിൽ ഒരാളായ എംബാപ്പയുടെ കരാർ ഈ സീസണോടെ അവസാനിക്കും എന്നിരിക്കെ കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും ഈ വിന്റർ ട്രാൻസ്‌ഫർ ജാലകത്തിലും താരത്തിനു വേണ്ടി റയൽ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ സമ്മറിൽ 200 മില്യൺ യൂറോയും ജനുവരിയിൽ അമ്പതു മില്യൺ യൂറോയുമാണ് റയൽ വാഗ്ദാനം ചെയ്‌തത്‌.

എന്നാൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എംബാപ്പയെ ഫ്രീ ഏജന്റായി നഷ്ടപ്പെടുന്നതിന്റെ അരികിലെത്തിയിട്ടും ഈ വാഗ്‌ദാനങ്ങളെല്ലാം പിഎസ്‌ജി നിരസിക്കുകയായിരുന്നു. കരാർ പുതുക്കാനുള്ള ചർച്ചകൾ അവർ തുടർച്ചയായി നടത്തുന്നുമുണ്ട്.

എംബാപ്പയെ സംബന്ധിച്ചിടത്തോളം ഫ്രാൻസിൽ തുടരാനുള്ള പദ്ധതി താരം പൂർണമായും ഉപേക്ഷിച്ചിട്ടില്ല. കഴിഞ്ഞ സമ്മറിൽ ക്ലബ് വിടാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ തനിക്കു വേണ്ടി റയൽ മാഡ്രിഡ് നൽകിയ ഓഫർ പിഎസ്‌ജി നിഷേധിച്ചതും താരത്തിന്റെ മനസ്സിൽ ഇപ്പോഴില്ല. ഭാവിയെക്കുറിച്ച് ഇപ്പോഴും കൃത്യമായൊരു തീരുമാനം താരം എടുത്തിട്ടില്ലെന്നത് പിഎസ്‌ജിക്ക് പ്രതീക്ഷയാണ്.

എംബാപ്പെ പിഎസ്‌ജിയിൽ തുടർന്നാലും അതു മുൻപത്തേതു പോലത്തെ അഞ്ചു വർഷത്തേക്കുള്ള കരാറാവില്ലെന്നും ചുരുങ്ങിയ കാലത്തേക്കുള്ള കൊണ്ട്ട്രാക്റ്റ് ആയിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സിനദിൻ സിദാൻ പിഎസ്‌ജി പരിശീലകനായി വന്നാൽ എംബാപ്പയുടെ തീരുമാനത്തെ അതിനു സ്വാധീനിക്കാൻ കഴിയുകയും ചെയ്യും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit